പോസ്റ്റുകള്‍

സെപ്റ്റംബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ

ഇമേജ്
ബുധനിലെ 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജ ഗർത്തം      ബുധനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന MESSENGERൽ നിന്ന് കുറെയേറെ പുതിയ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ബുധോപരിതലത്തിൽ അഗ്നിപർവ്വത സ്ഫോടനവും ലാവാപ്രവാഹവും ഉണ്ടായതിന്റെ തെളിവുകളാണ് ശാസ്ത്രജ്നർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യമായി ബുധനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ പേടകമാണ് MESSENGER (MErcury Surface, Space ENvironment, GEochemistry, and Ranging spacecraft).      പുതിയ വിവരങ്ങൾ കാണിക്കുന്നത് ബുധന്റെ ഉത്തരധ്രുവപ്രദേശത്ത് വളരെ വിശാലമായ ലാവാസമതലം രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. ഗ്രഹത്തിന്റെ ആകെ പ്രതല വിസ്തീർണ്ണത്തിന്റെ 6 ശതമാനം വരും ഇത്. കൂടിയ തോതിലുള്ള ലാവാപ്രവാഹം മൂലമോ ഉരുകിയ പാറകൾ ഘനീഭവിച്ചതു മൂലമോ ആയിരിക്കും ഈ മിനുസമാർന്ന സമതലം രൂപം കൊണ്ടിരിക്കുക. അഗ്നിപർവ്വത സ്ഫോടനം മൂലമുണ്ടായ കുന്നുകളും വിശാലമായ താഴ്വരകളും കണ്ടെത്തിയിട്ടുണ്ട്. ബുധോപരിതലത്തിൽ പരന്നു കിടക്കുന്ന ആഴമില്ലാത്ത ചെറുകുഴികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. "hollows" എന്നാണ് ശാസ്ത്രജ്നർ ഇതിനു നൽകിയിട്ടുള്ള സാങ്കേതിക നാമം.      ബുധോപരിതലത്തിന്റെ രാസഘടനയും ശാസ്ത്

പ്രകാശവേഗതയെ മറികടന്നു

ഇമേജ്
സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ      അവസാനം അതും സംഭവിച്ചു. അസംഭവ്യമെന്നു കരുതിയിരുന്നതു തന്നെ. പ്രകാശവേഗതയെ മറികടക്കാൻ കഴിയില്ല എന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള വിശ്വാസമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. മൂന്നു ലക്ഷത്തോടടുത്ത വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തെ വെല്ലാൻ മറ്റൊന്നിനുമാവില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ ധാരണ തകർക്കുന്നതായിരുന്നു സേണിൽ നിന്ന് ഇന്നു പുറത്തു വന്ന റിപ്പോർട്ട്.      സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) ഭാഗമായ ഗ്രാന്റ് സെസ്സോ റിസർച്ച് ഫെസിലിറ്റിയിലെ ശാസ്ത്രജ്നരാണ് പ്രകാശാതിവേഗത്തിൽ സഞ്ചരിച്ച ന്യൂട്രിനോകളെ കണ്ടെത്തിയതായി അറിയിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിനുള്ളിൽ 15,000 ന്യൂട്രിനോ ബീമുകളാണ് സേണിൽ നിന്ന് ഭൂമിക്കടിയിലുള്ള തുരംഗത്തിലൂടെ ഇറ്റലിയിലെ ഗ്രാന്റ് സെസ്സോയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഡിറ്റക്റ്ററുകളിലേക്ക് പായിച്ചു വിട്ടത്. പ്രകാശവേഗതയെക്കാൾ 60 നാനോസെക്കന്റ് കൂടുതൽ വേഗതയിലാണ് ഈ ന്യൂട്രിനോകൾ 730 കി.മീറ്റർ ദൂരം താണ്ടിയത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്ര ചെറിയ വ്യത്യാസമാണ്. പക്ഷെ കണഭൌതികത്തിൽ ഇത് വളരെ വലിയ ചലനങ്ങളായിരി

വെസ്റ്റയുടെ പ്രഭാതദൃശ്യങ്ങൾ

ഇമേജ്
credit: NASA      ആസ്ട്രോയ്ഡ് ബെൽറ്റിലെ രണ്ടാമത്തെ വലിയ വസ്തുവാണ് വെസ്റ്റ. ഇതിനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഡോൺ (Dawn). ഈ ദൗത്യത്തെ കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.      ഇപ്പോൾ വെസ്റ്റയുടെ ഒരു വീഡിയോ ചിത്രം ലഭ്യമായിട്ടുണ്ട്. സൗരയൂഥത്തിലെ ഈ അത്ഭുത വസ്തുവിനെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഈ വീഡിയോയിൽ ലഭ്യമാണ്. ഇതിൽ വെസ്റ്റയുടെ ഉത്തരധ്രുവം ഇരുണ്ടു കാണാം. ഭൂമിയിലേതു പോലെ ഋതുഭേദങ്ങൾ വെസ്റ്റക്കുമുണ്ട്. ഇപ്പോൾ അവിടെ ശൈത്യകാലമാണ്. മാത്രമല്ല സൂര്യനുദിക്കാത്ത പ്രദേശം കൂടിയാണ് വെസ്റ്റയുടെ ഉത്തരധ്രുവം.      ഈ വീഡിയോയുടെ മറ്റൊരു പ്രത്യേകത ദക്ഷിണധ്രുവം പ്രത്യേകം വലയത്തിനുള്ളിലാക്കി കാണിക്കുന്നുണ്ട് എന്നതാണ്. കഴിഞ്ഞ വർഷം ഹബ്ബിൾ ടെലസ്കോപ് എടുത്ത ഈ പ്രദേശത്തിന്റെ ചിത്രം കണ്ടതിനു ശേഷം ജ്യോതിശാസ്ത്രജ്നന്മാർ വളരെ ആകാംഷയോടെ കാത്തിരുന്നതാണ് ഈ പ്രദേശത്തിന്റെ ഒരു ക്ലോസ് അപ് ചിത്രത്തിനു വേണ്ടി. വൃത്തത്തിനുള്ളിൽ കാണുന്നത് കി.മീറ്ററുകളോളം വിസ്തൃതിയുള്ള ഒരു പ്രദേശമാണ്. ഇവിടെ കുത്തനെ ഉയർന്നു കാണുന്ന പർവ്വതം സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. ഏകദേശം

രണ്ട് സൂര്യന്മാർക്ക് ഒരു ഗ്രഹം

ഇമേജ്
    ദിവസവും രണ്ട് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങനെയുണ്ടായിരിക്കും? പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ ഒരു ഗ്രഹത്തിന് രണ്ടു സൂര്യന്മാർ വേണ്ടിവരും. രണ്ടു സൂര്യന്മാർക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ സങ്കൽപ്പിച്ചു നോക്കൂ. ഇത്രയും കാലം അതൊരു സങ്കൽപ്പം മാത്രമായിരുന്നു. എന്നാൽ ഇപ്പൊഴത് യാഥാർത്ഥ്യമായിരിക്കുന്നു.      നമ്മുടെ സൗരയൂഥത്തിനു പുറത്ത് ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നാസയുടെ കെപ്ലർ ദൗത്യം രണ്ടു സൂര്യന്മാരെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ കിടക്കുന്ന കെപ്ലർ 16 എന്നറിയപ്പെടുന്ന സൗരയൂഥത്തിലാണ് ഈ അത്ഭുത പ്രതിഭാസം. ഈ കണ്ടെത്തൽ ഒരു പുതിയ തരം ഗ്രഹവ്യവസ്ഥയെ കുറിച്ചുള്ള അറിവാണ് നമുക്കു തരുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ ഇവയെ കേന്ദ്രമാക്കിയുള്ള ഒരു ഗ്രഹവ്യവസ്ഥ ഇതു വരെയും കണ്ടെത്തിയിരുന്നില്ല. കെപ്ലർ 16b എന്ന ഗ്രഹത്തിന്റെ കണ്ടെത്തൽ ആ കുറവു നികത്തിയി

ഓണാശംസകൾ!!!

ഇമേജ്

സൗരയൂഥത്തിലൂടെ ഒരു സൗജന്യയാത്ര

ഇമേജ്
     വൈക്കം ചന്ദ്രശേഖരൻ നായരുടെ ഏറെ നിരൂപകശ്രദ്ധ നേടാത്ത ഒരു നോവലാണ് സ്‌മൃതികാവ്യം. ഇതിൽ മാ എന്ന പെൺകുട്ടി സ്പെയ്സിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നു. അതു പോലെ ഒന്നു സഞ്ചരിക്കാനായെങ്കിൽ എന്ന് അത് വായിച്ച കാലത്ത് എനിക്കും തോന്നിയിരുന്നു. അസ്സാദ്ധ്യമായത് സാദ്ധ്യമാക്കാൻ കഴിയുന്നത്  സ്വപ്നങ്ങൾക്കു മാത്രമാണല്ലോ. പക്ഷെ ഇപ്പോഴിതാ അതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു.      “ Eyes on the Solar System ” എന്ന പേരിൽ ഒരു നാസ ഒരു പുതിയ വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗരയൂഥത്തിലൂടെ യാത്ര ചെയ്യാം. ഒട്ടും പണച്ചെലവില്ലാതെ തന്നെ! അമ്പതു കൊല്ലം മുമ്പുള്ള കാലത്തിലൂടെയും അമ്പതു കൊല്ലത്തിനു ശേഷമുള്ള കാലത്തിലൂടെയും വേണമെങ്കിൽ യാത്ര ചെയ്യാം!!  വോയേജറിന്റെ കൂടെയോ കാസ്സിനിയുടെ കൂടെയോ യാത്ര ചെയ്യാം!!! നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബറട്ടറി  പുറത്തിറക്കിയിട്ടുള്ള ഒരു സൗജന്യ പ്ലഗ്ഗിൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ...

ഇതുവരെ

കൂടുതൽ‍ കാണിക്കുക