പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ മാസത്തെ ആകാശം

ഇമേജ്
  2015 ആഗസ്റ്റ് 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം അധികം കാഴ്ചകളൊന്നും ഒരുക്കി വെക്കാത്ത മാസമാണ് ആഗസ്റ്റ്. ഭൂമിയിലാണ് ഈ മാസം വസന്തം സൃഷ്ടിക്കുന്നത്. എങ്കിലും വാനനിരീക്ഷകരെ പൂർണ്ണമായും നിരാശരാക്കേണ്ട എന്നു കരുതിയാകണം മനോഹരമായ ഒരു ഉൽക്കാവർഷം ഈ മാസത്തേക്കു വേണ്ടി കരുതിവെച്ചത്.  ഈ മാസത്തെ പ്രധാന ആകാശക്കാഴ്ച പെർസീഡ്സ് ഉൽക്കാവർഷമാണ്. ആഗസ്റ്റ് 11,12,13 തിയ്യതികളിലാണ് ഇതു കാണാനാവുക. ഈ ദിവസങ്ങളിൽ അർദ്ധരാത്രിക്കു ശേഷം പെർസ്യൂസ് നക്ഷത്രരാശിയുടെ ദിശയിൽ നിന്നും ധാരാളം ഉൽക്കകൾ വീഴുന്നത് കാണാനാകും. സ്വിഫ്റ്റ് ടട്ടിൽ എന്ന ധൂമകേതു വഴിയിലുപേക്ഷിച്ചു പോയ അവശിഷ്ടങ്ങൾ ഭൂമിയുടെ ആകർഷണവലയത്തിൽ പെടുമ്പോഴാണ് പെർസീഡ്സ് ഉൽക്കാവർഷം ഉണ്ടാവുന്നത്. ഉൽക്കാവർഷങ്ങളിൽ വളരെ മനോഹരമായ ഒന്നാണിത്. നഷ്ടപ്പെടാതെ നോക്കുക. ശനിയൊഴികെയുള്ള ഗ്രഹങ്ങളെല്ലാം സൂര്യനോടു ചേർന്നു നിൽക്കുന്നതുകൊണ്ട് ഈ മാസം അവയെ കാണാനാവില്ല. ശനിയെ വൃശ്ചികം രാശിയിൽ കാണാനാകും.  ഒരു ദൂരദർശിനിയിൽ കൂടി നോക്കുകയാണെങ്കിൽ വലയങ്ങൾ വളരെ ഭംഗിയിൽ കാണാനാകും. വൃശ്ചികം നക്ഷത്രരാശിയാണ് ഈ മാസം സൂര്യനസ്തമിച്ചാൽ ആകാശത്തിനഴകേകുവാനുണ്ടാവുക. മനോഹരമ