പോസ്റ്റുകള്‍

ടൈറ്റൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടൈറ്റനിൽ ജീവനുണ്ടാകുമോ?

ഇമേജ്
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രിയപ്പെട്ട ഒരു സൗരയൂഥ സ്ഥാനമാണ്. ഭൂമിയെ പോലെ ദ്രവരൂപത്തിലുള്ള ജലം ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരു ഗോളമാണ് ടൈറ്റൻ. ഇതുകൊണ്ടുതന്നെ ഇതിനെ പറ്റി നിരവധി പഠനങ്ങൾ സൗരയൂഥ ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അവസാനത്തേതാണ് കാസ്സിനി ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും കിട്ടിയിരിക്കുന്നത്. ഇത് പുതിയ ചില സാദ്ധ്യതകളാണ് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.      ടൈറ്റനിൽ ഏകകോശജീവികൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത പല ശാസ്ത്രജ്ഞരും തള്ളിക്കളയുന്നില്ല. ഇതിനു കൂടുതൽ ബലം നൽകുന്ന തെളിവാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. കാസ്സിനി ടൈറ്റന്റെ ഏറ്റവും സമീപത്തു കൂടി കടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിന്റെ ഉത്തരധ്രുവത്തിലുള്ള തടാകങ്ങളിലും സമുദ്രങ്ങളിലും ധാരാളം ഹൈഡ്രോകാർബണുകൾ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. മുമ്പു നടത്തിയ പറക്കലുകളിൽ നിന്നും വ്യത്യസ്തമായ സ്ഥാനങ്ങളിലൂടെയായിരുന്നു ഇപ്രാവശ്യം കാസ്സിനി പറന്നത്. ഇത് മറ്റൊരു ആംഗിളിൽ നിന്ന് ഈ പ്രദേശങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. ടൈറ്റനിലെ ഏറ്റവും വലിയ കട...