സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരിക്കൽ കറങ്ങുന്നു
സോഹോ എടുത്ത സൂര്യന്റെ ചിത്രം സൂര്യൻ നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമാണെങ്കിലും അതിനെ കുറിച്ചുള്ള നിരവധി സംശയങ്ങൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്നിരുന്നാലും , ആ ചോദ്യങ്ങളിൽ ഒന്ന് ഉത്തരം നൽകിയിട്ടുണ്ട് : സൂര്യന്റെ കോർ ഭ്രമണനിരക്ക് . Solar and Heliospheric Observatory (SOHO) എന്ന സൗരനിരീക്ഷണ ഉപഗ്രഹത്തി ലെ Global Oscillations at Low Frequencies (GOLF) ഉപകരണം ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ആദ്യമായി സൂര്യന്റെ കാമ്പ് കറങ്ങുന്ന വേഗത അളന്നു . അത് ആഴ്ചയിൽ ഒരുതവണ എന്ന നിരക്കിൽ ആണ് . ഈ ഭ്രമണനിരക്ക് അളക്കാൻ അവർ വികസിപ്പിച്ചെടുത്ത നവീന രീതി ഉൾപ്പെടെയുള്ള അവയുടെ ഫലങ്ങൾ Astronomy & Astrophysics ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സോഹോ ഉപഗ്രഹം രണ്ട് പതിറ്റാണ്ടിലേറെക്കാലമായി സൂര്യനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് . അതിന്റെ ഗോൾഫ് എന്ന ഉപകരണം സൗരോപരിതലത്തിലെ ചലനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു . ഇതിൽ നിന്നും ശാസ്ത്രജ്ഞർ സൂര്യന്റെ ആന്തരിക ഘടനയെ കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു . സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരിക്കൽ കറങ...