പോസ്റ്റുകള്‍

നവംബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടും

ഇമേജ്
ഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്! മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയ

ചന്ദ്രന്റെ പുതിയ മാപ് റെഡി

ഇമേജ്
credit: NASA ചന്ദ്രന്റ കൂടുതൽ വ്യക്തതയുള്ള മാപ് നാസ പ്രസിദ്ധീകരിച്ചു. ലൂണാർ റക്കണൈസൻസ് ഓർബിറ്ററിൽ(LRO) നിന്നും ലഭിച്ച ഇമേജുകൾ ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. 328 അടി കൃത്യതയാണ് ഇതിന് അവകാശപ്പെടുന്നത്.

നവംബറിലെ ആകാശം

ഇമേജ്
നവംബർ മാസം രാത്രി 8 മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.

ഹബിൾ 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി

ഇമേജ്
credit: NASA വർഷങ്ങൾക്കിടയിലൂടെ പിറകോട്ടു പോകാൻ കഴിഞ്ഞാൽ നമുക്ക് ഗതകാല സംഭവങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. അതിന് ഏതായാലും കഴിയില്ലെങ്കിലും ചിലകാര്യങ്ങളിലെങ്കിലും പിറകിലേക്ക് ഒളിഞ്ഞു നോക്കാൻ ഇപ്പോൾ നമുക്ക് കഴിയും. അങ്ങനെ കഴിയുന്ന ഒരു കാര്യമാണ് രാത്രിയിലെ ആകാശം കാണുമ്പോൾ സംഭവിക്കുന്നത്. അതിവിദൂരസ്ഥമായ നക്ഷത്രങ്ങളെ കാണുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് എത്രയോ വർഷങ്ങൾക്കു മുമ്പുള്ള നക്ഷത്രങ്ങളെയാണ്. എട്ടു പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന സിറിയസ്സിനെ നോക്കുമ്പോൾ എട്ടു വർഷങ്ങൾക്കു മുമ്പുള്ള സിറിയസ്സിനെയാണ് നമ്മൾ കാണുന്നത്. ഇങ്ങനെ ആയിരത്തിലേറെ വർഷങ്ങൾക്കപ്പുറത്തേക്കാണ് നാം ഓരോ ദിവസവും നോക്കുന്നത്. ഇനിയും പിറകിലേക്ക് നോക്കണമെങ്കിൽ അതിനുതകുന്ന ദൂരദർശിനികൾ ഉപയോഗിക്കാം. മനുഷ്യന്റെ ജിജ്ഞാസക്ക് അവസാനമില്ലാത്തതു കൊണ്ട് കൂടുതൽ കൂടുതൽ അകലങ്ങൾ കാണുവാൻ പുതിയ ദൂരദർശിനികൾ നിർമ്മിച്ചു കൊണ്ടിരിക്കും. അത്തരത്തിലൊന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി . ഇതിലൂടെ തുറന്നു കിട്ടിയത് പ്രപഞ്ചത്തിലെ അനന്ത വിസ്മയങ്ങളാണ്. ഇപ്പോഴിതാ ഹബിളിൽ നിന്ന് പുതിയ വാർത്ത- നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന18 കുള്ളൻ താരാപഥ

ഭൂമിക്കടുത്തു കൂടി ഒരു ഛിന്നഗ്രഹം കടന്നു പോകുന്നു

ഇമേജ്
നമുക്കടുത്തേക്ക് ഒരു ഛിന്നഗ്രഹം വരുന്നുണ്ട് കേട്ടോ. ഏതായാലും ഭൂമിയിലേക്ക് വരാൻ ഇപ്പോൾ ഉദ്ദേശ്യമില്ലത്രെ. അടുത്തു കൂടെ കടന്നു പോകുന്നേയുള്ളു. ഭൂമിയിലുള്ളവർക്ക് ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കേണ്ട എന്നാണ് കക്ഷിയുടെ തീരുമാനം. ഒരു വേലിയേറ്റം പോലും സൃഷ്ടിക്കാൻ പോകുന്നില്ലത്രെ. അതുകൊണ്ട് നമുക്ക് ഇതൊരു ഒരു വിഷയമേ ആകുന്നില്ല. പക്ഷെ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ഇത് വലിയൊരു സംഭവം തന്നെയാണ്. ഒരു ഛിന്നഗ്രഹത്തെ അടുത്ത് പരിശോധിക്കാൻ കിട്ടിയ അപൂർവ്വ അവസരമാണിത്. ഇത് പരമാവധി ഉപയോഗിക്കാൻ തന്നെയാണ് അവരുടെ തീരുമാനം. ഗോൾഡ് സ്റ്റോണിലെയും അരിസിബോയിലെയും ദൂരദർശിനികൾ ഇപ്പോഴേ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഇനി 2028ലേ ഇങ്ങനെയൊരു അവസരം ഒത്തു വരികയുള്ളു. അതുകൊണ്ട് ഇത് മിസ്സാക്കരുതല്ലോ. 400 മീറ്റർ മാത്രം വലിപ്പമുള്ള ഒരു ഛിന്നഗ്രഹമാണ് YU55. ഇത് നവംബർ എട്ടാം തിയ്യതി ഇന്ത്യൻ സമയം രാവിലെ 4.58ന് ഭൂമിയുടെ 3,24,600 കി.മീറ്റർ അകലെ കൂടി കടന്നു പോകും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തെക്കാൾ കുറവാണിത്. 2010ലെ അരിസിബോ റഡാർ നിരീക്ഷണങ്ങളിൽ നിന്ന് ഇതിന് ഏതാണ്ട് ഗോളാകൃതിയാണ് എന്നു മനസ്സിലായിട്ടുണ്ട്. ഒരു പ്രാവശ്യം സ്വയം ഭ്ര

ഫെർമി ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി

ഇമേജ്
credit: NASA ഫെർമി ഗാമാ-റേ ബഹിരാകാശ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു. നിശ്ചിത ഇടവേളകളിൽ വൈദ്യുത കാന്തിക ഊർജ്ജം പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്ന ന്യൂട്രോൺ താരങ്ങളാണ് പൾസാറുകൾ . പൾസാറുകൾ തമോദ്വാരങ്ങളാകുവാൻ സാദ്ധ്യതയുള്ള നക്ഷത്രങ്ങളായതു കൊണ്ട് ശാസ്ത്രജ്ഞർക്ക് ഇവ വളരെ പ്രിയപ്പെട്ടവയാണ്. ഭൂമിയേക്കാൾ ശതകോടി മടങ്ങായിരിക്കും ഇതിന്റെ പിണ്ഡമെങ്കിലും വലിപ്പം ഇവിടത്തെ ഒരു സാധാരണ പട്ടണത്തോളം മാത്രമേ വരൂ. ഇതിലെ ഒരു ടീസ്പൂൺ ദ്രവ്യത്തിന്റെ ഭാരം നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഭാരത്തിനു തുല്യമായിരിക്കും. ഇപ്പോൾ കണ്ടെത്തിയ പൾസാറുകളിൽ ഒന്ന് വളരെയേറെ സാന്ദ്രത കൂടിയതും വേഗതയേറിയതുമാണ്. ഒരു സെക്കന്റിൽ ഇത് 43,000 തവണയാണ് കറങ്ങുന്നത്. മില്ലിസെക്കന്റ് പൾസാറുകൾ എന്നറിയപ്പെടുന്ന ഇവ സാധാരണയായി ഇരട്ട നക്ഷത്രങ്ങളായിരിക്കും. ഇവയിലൊന്ന് ഒരു സാധാരണ നക്

അകലെയൊരു നക്ഷത്രം ചിറകു വിടർത്തുന്നു

ഇമേജ്
credit: NASA നാനൂറു വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ ആകാശത്തേക്ക് ദൂരദർശിനിക്കുഴൽ വെച്ചു നോക്കാൻ തുടങ്ങിയതോടെ നക്ഷത്ര വൈവിധ്യങ്ങൾ ഓരോന്നായി കാണാനും അതിൽ അത്ഭുതം കൊള്ളാനും തുടങ്ങി. നക്ഷത്രങ്ങളെല്ലാം ഒരേ തരക്കാരല്ല എന്നു അവ പല തരത്തിലുള്ളവയാണ് എന്നും തിരിച്ചറിഞ്ഞു. കുള്ളൻ നക്ഷത്രങ്ങൾ, ഭീമൻ നക്ഷത്രങ്ങൾ, ഇരട്ട നക്ഷത്രങ്ങൾ, മരിച്ചവ, പൊട്ടിത്തെറിക്കുന്നവ തുടങ്ങിയവയുടെ കൂട്ടത്തിലേക്ക് ഇതാ പുതിയൊരവതാരം കൂടി. നക്ഷത്രം ചിറകു വിടർത്തുന്നതു പോലെ തോന്നുന്ന രണ്ടു വലയ ഹസ്തങ്ങളുമായി(spiral arms) ഒരു പുതിയ ഇനം നക്ഷത്രത്തെ ഹവായിയിലെ National Astronomical Observatory of Japanന്റെ കീഴിലുള്ള സുബാരു ദൂരദർശിനി ഉപയോഗിച്ചു കണ്ടെത്തിയിരിക്കുന്നു. SAO 206462 എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെ ലുപസ് നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്നു. ഇതിനെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന നക്ഷത്രബാഹ്യ പടലം(circumstellar disk- നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന പൊടിയും വാതകവും നിറഞ്ഞ പടലം) ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്ലൂട്ടോയുടെ ഭ്രമണപഥത്തിനെക്കാൾ രണ്ടു മടങ്ങു വിസ്താരമുള്ള ഇതിനുള്ളി

നവംബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
ഉൽക്കാവർഷം, ഒരു ഭാഗിക സൂര്യഗ്രഹണം(കേരളത്തിൽ ദൃശ്യമല്ല) എന്നിവയാണ് ഈ മാസത്തെ പ്രധാന വിശേഷങ്ങൾ. ഒന്നാം അർദ്ധചന്ദ്രൻ ഈ മാസത്തെ ഒന്നാമത്തെ അർദ്ധചന്ദ്രൻ രണ്ടാം തിയ്യതിയിൽ കാണാനാകും. ഉച്ചക്കു രണ്ടു മണിയോടെയാണ് ഇത് ഉദിക്കുക. പൗർണ്ണമി പത്താം തിയ്യതിയിലാണ് പൗർണ്ണമി. ഇന്ത്യയിൽ ഇത് കാർത്തിക പൂർണ്ണിമ എന്നറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ Hunter's Moon, Beaver Moon, Frost Moon, Snow Moon എന്നീ പേരുകളിൽ അറിയപ്പെടുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ ഉദിക്കുകയും സൂര്യൻ ഉദിക്കുമ്പോൾ അസ്തമിക്കുകയും ചെയ്യുന്നതിനാൽ രാത്രി മുഴുവൻ ആകാശത്തു കാണാൻ കഴിയും. രണ്ടാം അർദ്ധചന്ദ്രൻ ഈ മാസത്തെ രണ്ടാമത്തെ അർദ്ധചന്ദ്രൻ പതിനെട്ടാം തിയ്യതി  അർദ്ധരാത്രിയിൽ ഉദിക്കും. മകം നക്ഷത്രത്തിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. അമാവാസി ഇരുപത്തി അഞ്ചാം തിയ്യതിയാണ് അമാവാസി. ഈ ദിവസം സാധാരത്തേതിനേക്കാൾ കൂടുതൽ സൂര്യനോട് അടുത്താണ് ചന്ദ്രന്റെ സ്ഥാനം. സൂര്യോദയത്തിനു തൊട്ടുമുമ്പായി കിഴക്കെ ആകാശത്തും സൂര്യാസ്ഥമനം കഴിഞ്ഞ ഉടൻ പടിഞ്ഞാറൻ ആകാശത്തും വളരെ നേർത്ത ഒരു കലയായി അല്പനേരം ചന്ദ്രനെ കാണാൻ കഴിയും. ഗരാദ് ധൂമകേതു ഗരാദ് ധൂമകേതുവിനെ

ഇതുവരെ

കൂടുതൽ‍ കാണിക്കുക