പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആഗസ്റ്റിലെ ആകാശം

ഇമേജ്
പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും.      മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ--ശുക്രനും വ്യാഴവും-- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം! ഒരു ദൂരദർശിനി കൂടിയുണ്ട

സൗരയൂഥേതരഗ്രഹങ്ങളുടെ രുചിയറിയാൻ നെസ്സി ഒരുങ്ങുന്നു

ഇമേജ്
കടപ്പാട്: JPL നാസ സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം ഇന്ന് വളരെയേറെ താൽപര്യം ജനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു. അവിടെയെവിടെങ്കിലും ജീവനുണ്ടായിരിക്കുമോ എന്നതാണ് നമ്മുടെ ജിജ്ഞാസയുടെ അടിത്തറ. പക്ഷെ ഈ കാര്യത്തിൽ കൂടുതെലെന്തെങ്കിലും പറയാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മാതൃനക്ഷത്രവുമായുള്ള അകലവും നക്ഷത്രത്തിന്റെ താപനിലയും വെച്ച് ഈ ഗ്രഹങ്ങൾ ജീവസാധ്യമേഖലയിലാണോ എന്നു മാത്രമേ പരമാവധി പറയാൻ കഴിയുകയുള്ളു. ഗ്രഹം ജീവസാധ്യമേഖലയിലാണ് എന്നതിനർത്ഥം അവിടെ ജീവൻ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നല്ല; അവിടെ ദ്രവജലം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നു മാത്രമാണ്. കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചും രാസഘടനയെ കുറിച്ചുമെല്ലാം അറിയേണ്ടതുണ്ട്. ഇതു വരെയും അതിനുള്ള സൗകര്യങ്ങൾ നമുക്കു ലഭ്യമായിരുന്നില്ല.      എന്നാൽ ഇപ്പോൾ അതും സാധ്യമാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥേതരഗ്രഹത്തെന്റെ അന്തരീക്ഷത്തെയും രാസഘടയെയും പറ്റി പഠിക്കുന്നതിനു സഹായിയ്ക്കുന്ന ഒരു ദൂരദർശിനി ദ ന്യൂമെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ

അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

ഇമേജ്
കടപ്പാട്: നാസ   കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.      ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെ ജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-186d, കെപ്ലർ-186e, കെപ്ല

എൻസിലാഡസിലെ സമുദ്രം

ഇമേജ്
കടപ്പാട്: ESA എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.      1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല.       പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലു

ആകാശവീഥിയിലെ ജീവരേണുക്കൾ

ഇമേജ്
കടപ്പാട്: മൈക്കൽ കലഹാൻ ഭൂ മിയിൽ ജീവനുണ്ടായതിനെ കുറിച്ച് എന്നും ശാസ്ത്രജ്ഞർ തമ്മിൽ തർക്കമുണ്ട്. ബഹിരാകാശശാസ്ത്രജ്ഞർ ജീവൻ ബഹിരാകാശത്തു നിന്നു വന്നു എന്നും ഭൗമശാസ്ത്രജ്ഞർ ഭൂമിയിൽ തന്നെ ജീവൻ ഉത്ഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ഭൂമിയിലെ ജീവൻ മറ്റെവിടെ നിന്നും വന്നതല്ല എന്നും വാദിക്കുന്നു. എങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ പലഭാഗത്തും ജീവരേണുക്കൾ കണ്ടുപിടിച്ചു കൊണ്ടേയിരിക്കുന്നു. ഇത് എന്തായാലും ജീവന്റെ സാന്നിദ്ധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല എന്ന ആശയത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.      ഇപ്പോൾ ഇതാ പുതിയ കണ്ടെത്തലുമായി നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്തു വന്നിരിക്കുന്നു. ആസ്ട്രേലിയയിലെ മർച്ചിസൺ എന്ന സ്ഥലത്തു നിന്നും ലഭിച്ച ഒരു ഉൽക്കാശില പരിശോധിച്ചതിൽ നിന്നാണ് പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 1969ൽ ഭൂമിയിൽ പതിച്ച ഈ ഉൽക്കാശിലയിൽ ഇതിനു മുമ്പും ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. 2012 മേയ് മാസത്തിൽ ഇതിൽ നിന്നും മീഥൈന്റെ അംശം കണ്ടെത്തിയിരുന്നു. ഇപ്പോൾ അമിനൊ ആസിഡിന്റെ സാന്നിദ്ധ്യമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ജീവന്റെ അടിസ്ഥാന ഘടകമാണ് അമിനോ ആസിഡ്. ബഹ

ഫെബ്രുവരിയിലെ ആകാശം

ഇമേജ്
ഈ മാസം 15ന് രാത്രി 8.30൹ മദ്ധ്യകേരളത്തിൽ കാണുന്ന ആകാശം പ്രധാനസംഭവങ്ങൾ ഫെബ്രുവരി 12:- സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ഫെബ്രുവരി 14:- പൗർണ്ണമി ഫെബ്രുവരി 18:- ബുധൻ മീനം രാശിയിൽ പ്രവേശിക്കുന്നു. ഫെബ്രുവരി 26:- ശുക്രൻ മകരം രാശിയിൽ പ്രവേശിക്കുന്നു. ചരിത്രരേഖ 2003 ഫെബ്രുവരി 1:   നാസയുടെ ബഹിരാകാശപേടകമായ കൊളംബിയ തകർന്നു. 1989 ഫെബ്രുവരി 14: 24 ജി.പി.എസ്. ഭ്രമണപഥത്തിലെത്തി. 1959 ഫെബ്രുവരി 17: ആദ്യത്തെ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപിച്ചു. 1930 ഫെബ്രുവരി 18: പ്ലൂട്ടൊയെ കണ്ടെത്തി. 1997 ഫെബ്രുവരി 23: മിറിൽ വൻതീപിടിത്തം. നിരീക്ഷണം ബുധൻ ഈ മാസം ആദ്യവാരത്തിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തോടടുപ്പിച്ച് കാണാം. 15൹ സൂര്യനോടു ചേർന്നു നിൽക്കും. ശുക്രൻ ഈ മാസം മുഴുവൻ പ്രഭാതത്തിൽ ശുക്രനെ കാണാം. 26വരെ ധനു രാശിയിലും അതിനു ശേഷം മകരം രാശിയിലും. ഇപ്പോൾ ശുക്രനെ വളരെ തിളക്കത്തിൽ കാണുന്ന സമയമാണ്. ഫെബ്രുവരി 15൹ ആയിരിക്കും ഏറ്റവും തിളക്കത്തിൽ കാണുക--കാന്തിമാനം -4.5 ചന്ദ്രൻ 14നാണ് പൗർണ്ണമി. ഈ മാസം അമാവാസി ഇല്ല. 19൹ ചിത്തിര നക്ഷത്രത്തിനടുത്തും 2

വ്യാഴത്തെ നാളെ കാണുക

ഇമേജ്
വ്യാഴത്തെ ഏറ്റവും മനോഹരമായി കാണാനുള്ള അവസരമാണിത്. ജനുവരി 5൹ രാത്രി മുഴുവൻ ആകാശത്തു വ്യാഴത്തെ കാണാനാകും. സൂര്യൻ പടിഞ്ഞാറസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ വ്യാഴം ഉദിച്ചു കഴിഞ്ഞിരിക്കും. അടുത്ത ദിവസം സൂര്യൻ ഉദിമ്പോൾ വ്യാഴം അസ്തമിക്കുകയും ചെയ്യും.      ഭൂമിയുടെ എതിർവശങ്ങളിലായി സൂര്യനും വ്യാഴവും വരുന്ന സന്ദർഭങ്ങളിൽ മാത്രമെ ഇങ്ങനെ സംഭവിക്കു എന്നുള്ളതുകൊണ്ട് ഇതിനെ അപൂർവ്വമായ ഒരു പ്രതിഭാസമായിത്തന്നെ കരുതാം. ജ്യോതിശാസ്ത്രത്തിൽ ഇതിനെ ഓപ്പോസിഷൻ എന്നു പറയും. സൂര്യനും വ്യാഴവും ജനുവരി 5൹ ഓപ്പോസിഷനിലായതു കൊണ്ട് ഈ ദിവസം രാത്രി മുഴുവനും നമുക്ക് വ്യാഴത്തെ കാണാൻ കഴിയും. മാത്രമല്ല, മറ്റു ദിവസങ്ങളിലുള്ളതിനേക്കാൾ കൂടുതൽ തിളക്കത്തിലും വ്യാഴത്തെ കാണാൻ കഴിയും. അപ്പോൾ ഇതിന്റെ കാന്തിമാനം -2.7 ആയിരിക്കും. അതായത് രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രമായ സിറിയസ്സിനെക്കാൾ മൂന്നു മടങ്ങ് തിളക്കമുണ്ടായിരിക്കും വ്യാഴത്തിനു്. വ്യാഴത്തിന്റെ ഏകദേശം 40 0 തെക്കുഭാഗത്തായി സിറിയസ്സിനെയും കാണാം.       മിഥുനം രാശിയിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ഒരു ചെറിയ ദൂരദർശിനിയുണ്ടെങ്കിൽ വ്യാഴത്തിന്റെ മേ

ഈ മാസത്തെ ആകാശം

ഇമേജ്
മദ്ധ്യകേരളത്തിൽ  2014 ജനുവരി 15൹ കാണാൻ കഴിയുന്ന ആകാശദൃശ്യം

ഇതുവരെ

കൂടുതൽ‍ കാണിക്കുക