പോസ്റ്റുകള്‍

സൗരയൂഥം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗരയൂഥത്തിന്റെ കേന്ദ്രം എവിടെയാ...?

ഇമേജ്
- അപ്പോ സൂര്യനല്ലേ സൗരയൂഥത്തിന്റെ കേന്ദ്രം? - അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. സൂര്യന്റെ കേന്ദ്രമല്ല സൗരയൂഥത്തിന്റെ കേന്ദ്രം എന്നല്ലേ പറഞ്ഞതുള്ളു. - എന്നു പറഞ്ഞാ മുഴ്വോനങ്ങട്ട് മനസ്സിലായില്യ - അതായത് നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു വൃത്തത്തിന്റെ കേന്ദ്രം എന്നു പറഞ്ഞാലെന്താ? - അത് വൃത്തത്തിന്റെ നടൂല്ള്ള ബിന്ദു. - അതായത് ആ ബിന്ദുവിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേക്കും തുല്യദൂരമായിരിക്കും എന്നും പറയാലോ അല്ലേ. ഒരു ഗോളത്തിന്റെ കേന്ദ്രവും നമുക്ക് ഇതു പോലെ കണ്ടുപിടിക്കാം. ഗോളപരിധിയിലുള്ള ഏതൊരു ബിന്ദുവിൽ നിന്നും അതിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഒരു സ്കെയിലിന്റെ മദ്ധ്യം എങ്ങനെ കാണാം? - അതിന്റെ രണ്ടറ്റത്തേക്കും തുല്യദൂരമുള്ള ഭാഗമായിരിക്കും അതിന്റെ മദ്ധ്യം. - ശരിയാണ്. 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണെങ്കിൽ 15 സെന്റീമീറ്റർ അടയാളപ്പെടുത്തിയ ഭാഗത്തായിരിക്കും അതിന്റെ മദ്ധ്യം. ഇനി നമുക്ക് ചെറിയൊരു പരീക്ഷണം ചെയ്തു നോക്കാം. ഇതാ 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണ് ഇത്. ഇതിനെ നിന്റെ വിരലുകൊണ്ട് ബാലൻസ് ചെയ്തു നോക്കൂ. - ദാ വിരല് സ്കെയിലിന്റെ നടൂല് വെച്ചാ മതീലോ. - എന...

സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളെ പോലെയെന്ന്

ഇമേജ്
  ഗ്രീ ക്ക് ഇതിഹാസത്തിലെ മനുഷ്യന്റെയും കുതിരയുടെയും രൂപത്തോടു കൂടിയ കഥാപാത്രമാണ് സെന്റോർ. ഇതുപോ ലെ സൗരയൂഥത്തിലെ ഇരട്ടസ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളാണ് സെന്റോറുകൾ. ബാഹ്യ സൗരയൂഥത്തിൽ - പ്രധാനമായും വ്യാ ഴ ത്തിനും നെപ്റ്റ്യൂണിനും ഇടയിൽ- കാണപ്പെടുന്ന വസ്തുക്കളാണ് സെന്റോറുകൾ. ഇവ ഛിന്നഗ്രഹങ്ങളുടെ യും വാൽനക്ഷത്രങ്ങളുടെ യും സ്വഭാവസവിശേഷതകൾ വ ഹിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ മൂന്നിലൊന്ന് സെന്റോറുകളെങ്കിലും വാ ൽനക്ഷത്രങ്ങളുടെ സവിശേഷതക ൾ ഉള്ളവയാണ് എന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.       നാസയുടെ വൈസ്‌ (WIS E- Wide-field Infrared Survey Explorer) എന്ന ബഹിരാകാശ പേടകത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഭാഗമായ നിയോവൈസ് ആണ് ഇവയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ള ത്.       സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ് എന്നാണ് പുതിയ പഠനം കാണിക്കുന്നത്. സ്ഥിരമായ ഒരു ഭ്രമണപഥത്തിലൂടെ യല്ല ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. പിണ്ഡം കൂടിയ ഗ്രഹങ്ങളുടെ സ്വാധീനമാകാം ഇവ യുടെ ഈ ചാഞ്ചാ...

സൗരയൂഥത്തിനും വാലോ?!

ഇമേജ്
കടപ്പാട്: നാസ ഇതാ ഇപ്പോൾ വാലുമുറിഞ്ഞവരെല്ലാം കൂടി സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. വാൽനക്ഷത്രങ്ങൾക്കു മാത്രമല്ല ചില നക്ഷത്രങ്ങൾക്കും വാലുണ്ടെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. നാസയുടെ ഐബെക്സ് (Interstellar Boundary Expolrer) എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഡേവിഡ് മൿകോമാസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.     രണ്ടുതരത്തിലുള്ള ചാർജ്ജ്രഹിത കണ ങ്ങളാണ് ഈ വാലിലുള്ളത് എന്നാണ് ജൂലൈ പ ത്തിനു ആസ് ട്രോഫിസിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടു ള്ള ഈ പഠനത്തിൽ പറയുന്നത്. രണ്ടു വ ശങ്ങളിലൂടെ ഒഴുകുന്ന വേഗത കുറഞ്ഞ കണങ്ങളും മുകളിലും താഴെയുമായി ഒഴുകുന്ന വേഗത കൂടിയ കണങ്ങളുമടങ്ങിയതാ സൗരയൂഥത്തിന്റെ വാ ല്. സൗരയൂഥത്തിന്റെ അതിരായ ഹീലിയോസ്ഫിയറിനും പുറത്തേക്ക് നീണ്ടുപോകുന്ന ഈ വാലിന് ഹീലിയോസ്‌ടെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.      മറ്റു ദൂരദർശി നികൾക്കൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ വാല് എനർജെറ്റിക് ന്യൂ ട്രൽ ആറ്റം ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാ...

സൗരയൂഥത്തിലൂടെ ഒരു സൗജന്യയാത്ര

ഇമേജ്
     വൈക്കം ചന്ദ്രശേഖരൻ നായരുടെ ഏറെ നിരൂപകശ്രദ്ധ നേടാത്ത ഒരു നോവലാണ് സ്‌മൃതികാവ്യം. ഇതിൽ മാ എന്ന പെൺകുട്ടി സ്പെയ്സിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നു. അതു പോലെ ഒന്നു സഞ്ചരിക്കാനായെങ്കിൽ എന്ന് അത് വായിച്ച കാലത്ത് എനിക്കും തോന്നിയിരുന്നു. അസ്സാദ്ധ്യമായത് സാദ്ധ്യമാക്കാൻ കഴിയുന്നത്  സ്വപ്നങ്ങൾക്കു മാത്രമാണല്ലോ. പക്ഷെ ഇപ്പോഴിതാ അതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു.      “ Eyes on the Solar System ” എന്ന പേരിൽ ഒരു നാസ ഒരു പുതിയ വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗരയൂഥത്തിലൂടെ യാത്ര ചെയ്യാം. ഒട്ടും പണച്ചെലവില്ലാതെ തന്നെ! അമ്പതു കൊല്ലം മുമ്പുള്ള കാലത്തിലൂടെയും അമ്പതു കൊല്ലത്തിനു ശേഷമുള്ള കാലത്തിലൂടെയും വേണമെങ്കിൽ യാത്ര ചെയ്യാം!!  വോയേജറിന്റെ കൂടെയോ കാസ്സിനിയുടെ കൂടെയോ യാത്ര ചെയ്യാം!!! നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബറട്ടറി  പുറത്തിറക്കിയിട്ടുള്ള ഒരു സൗജന്യ പ്ലഗ്ഗിൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ...