പോസ്റ്റുകള്‍

കാനിസ് മേജർ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാനിസ് മേജർ

ഇമേജ്
വേട്ടക്കാരനെ തല്‍ക്കാലം നമുക്കു വിടാം. വേട്ടക്കാരന്റെ കാല്‍ചുവട്ടില്‍ നമുക്കൊരു വേട്ടനായയെ കാണാം. ഇനി അതിനെ കുറിച്ചാവാം കുറച്ചു കാര്യങ്ങള്‍. ഓറിയോണ്‍ ബെല്‍റ്റിലെ മൂന്നു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് തെക്കു കിഴക്കു ഭാഗത്തേക്ക് ഒരു രേഖ വരക്കാന്‍ ശ്രമിച്ചാല്‍ അത് നല്ല തിളക്കമുള്ള ഒരു നക്ഷത്രത്തിലേക്ക് എത്തിച്ചേരും. ഇതാണ് രാത്രികാലാകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന സിറിയസ് എന്ന നക്ഷത്രം. ഇതും ഇതിനടുത്തുള്ള ഏതാനും നക്ഷത്രങ്ങളും കൂട്ടി വരച്ചാല്‍ ഒരു നായയുടെ ഏകദേശ ചിത്രം കിട്ടും. ഇതാണ് കാനിസ് മേജര്‍. കാനിസ് എന്ന വാക്കിനര്‍ത്ഥം നായ എന്നാണ്. ടോളമിയുടെ അല്‍മജസ്റ്റില്‍ ക്യോന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നായ എന്നു തന്നെയാണ് ഈ വാക്കിനും അര്‍ത്ഥം. വേട്ടക്കാരന്റെ വേട്ടനായയായാണ് സാധാരണ നക്ഷത്രനിരീക്ഷണ ക്ലാസുകളില്‍ ഇതിനെ പരിചയപ്പെടുത്താറുള്ളത്. ഇടവം (ഋഷഭം) എന്ന കാട്ടുകാളയുമായുള്ള പോരില്‍ വേട്ടക്കാരനെ സഹായിക്കുകയാണ് ഈ വേട്ടനായ. ഇറാത്തോസ്തനീസ് ഇത് ഗ്രീക്ക് ഇതിഹാസത്തിനെ ലിലാപ്സ് എന്ന പട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയുന്നു. ഗ്രീക്ക് രാജാവായ എറെക്ത്യൂസിന്റെ മകളും സെഫാലസിന്റെ ഭാര്...

മാനത്തൊരു വേട്ടനായ

ഇമേജ്
      ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു.        പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സി...