പോസ്റ്റുകള്‍

ഫെബ്രുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുന്ദരബുധൻ

ഇമേജ്
കടപ്പാട് : NASA ബുധനെ പടിക്കാനായി  പുറപ്പെട്ടു പോയ  മെസഞ്ചർ എടുത്ത ബുധന്റെ ചിത്രമാണിത്. എങ്ങനെയുണ്ട്? പക്ഷെ ഇങ്ങനെ വർണ്ണാഭമായി ബുധനെ കാണാൻ മനുഷ്യനേത്രങ്ങൾക്കു കഴിയില്ല. അതുകൊണ്ട് അതിന്റെ രാസഘടകങ്ങൾക്കും ഭൗതികസവിശേഷതകൾക്കും അനുസൃതമായി ലാബിൽ വെച്ചു തയ്യാറാക്കിയ ഫാൾസ് കളർ ഇമേജ് ആണിത്.

അങ്ങു ദൂരെ കുഞ്ഞുഗ്രഹങ്ങൾ

ഇമേജ്
കടപ്പാട് : NASA സൗരയൂഥത്തിനു പുറത്തു പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിനായി പ്രത്യേകം നിയോഗിച്ച കെപ്ലർ ദൗത്യം അതിന്റെ ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു. കെപ്ലർ ഇപ്പോഴിതാ ഒരു പുതിയ വാർത്തയുമായി വന്നിരിക്കുന്നു. കുഞ്ഞുഗ്രഹങ്ങളുടെ ഒരു ഗ്രഹവ്യവസ്ഥ ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്നും കണ്ടെടുത്തിരിക്കുന്നു. ഇവയിൽ ഏറ്റവും ചെറുതിന് നമ്മുടെ ചന്ദ്രനെക്കാൾ അല്പം കൂടി വലിപ്പം മാത്രമേ ഉള്ളു. ബുധനെക്കാളും ചെറിയ ഈ ഗ്രഹത്തിന് കെപ്ലർ 37ബി എന്നാണ് പേരിട്ടിക്കുന്നത്. കെപ്ലർ 37സി എന്ന ഗ്രഹം ശുക്രനെക്കാൾ അല്പം ചെറുതാണ്. കെപ്ലർ 37 ഡി ആകട്ടെ ഭൂമിയെക്കാൾ വലുതും.      ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കകലെ ലൈറ നക്ഷത്രഗണത്തി ന്റെ ദിശയിൽ കിടക്കുന്ന ഈ ഗ്രഹങ്ങൾ   ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ വലിപ്പമാണുള്ളത്. കെപ്ലർ 37 എന്നാണ് ഈ ഗ്രഹവ്യവസ്ഥക്ക് പേരിട്ടിരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ കു റ ഞ്ഞ അകലത്തിലാണ് അവയുടെ നക്ഷത്രത്തെ ചുറ്റുന്നത്. കെപ്ലർ 37ബി എന്ന ഗ്രഹത്തിന് 700 കെ ൽവിൻ താപനില

ഈ മാസത്തെ ആകാശം

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് ഫെബ്രുവരി 15൹രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം. ഫെബ്രുവരിയിലെ പ്രധാന കാഴ്ചകൾ      ഫെബ്രുവരിയിലെ ആകാശക്കാഴ്ചകളിൽ ഏറ്റവും മനോഹരമായത് മദ്ധ്യാകാശത്ത് തെളിഞ്ഞുകാണുന്ന വേട്ടക്കാരൻ തന്നെയാണ് . മിഥുനം രാശിയും പുണർതവും ഈ മാസത്തെ മനോഹരങ്ങളായ കാഴ്ചകളിൽ പെടും . ശുക്രനെ ഈ മാസത്തിന്റെ ആദ്യദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പ് അൽപം നേരം മാത്രം കാണാൻ കഴിയും . വ്യാഴത്തിനെ ഇടവത്തിനും കാർത്തികക്കൂട്ടത്തിനും മദ്ധ്യേയായി കാണാം . ഒരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ നാലു ഗലീലിയൻ ഉപഗ്രഹങ്ങളെയും കാണാൻ കഴിയും . കൂടാതെ ഇതിന്റെ ചുവപ്പുകളങ്കവും കാണാനായേക്കും . രാത്രി പന്ത്രണ്ടരയോടുകൂടി ഉദിക്കുന്ന ശനിയെ പ്രഭാതത്തിൽ സൂര്യോദയത്തിനു മുമ്പ് ആകാശത്തിൽ ഏറ്റവും ഉയർന്ന നിലയിൽ കാണാനാകും . ഒരു ദൂരദർശിനിയുടെ സഹായത്തോടെ ഇതിന്റെ വലയങ്ങളും കാണാം .      വേട്ടക്കാരൻ ഗണത്തിലെ ഒറിയൺ നെബുല ( M42) മനോഹരമായ ഒരു നെബുലയാണ് . ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് ഇതിനെ കാണാം . മിഥുനം രാശിയിലെ കാസ്റ്ററിന്റെ കാലിനടുത്ത് M35 എന്ന ഒരു നക്ഷത്രക്കുലയും കാണാം .      ഈ മാസത്