ശുക്രംസതരണം-ഇനി മണിക്കൂറുകൾ ബാക്കി
2004ൽ നടന്ന ശുക്രസംതരണത്തിൽ ദൃശ്യമായ ശുക്രന്റെ അന്തരീക്ഷം(തിളങ്ങി കാണുന്നത്) ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു കാത്തിരുന്ന ആ അപൂർവ്വപ്രതിഭാസം സംഭവിക്കാൻ . ഇന്ത്യയിൽ രാവിലെ ആറുമണി മുതൽ കാണാൻ കഴിയും . ഭൂമിയുടെ പലഭാഗങ്ങളിൽ നിന്ന് ഈ പ്രതിഭാസം തത്സമയം പ്രക്ഷേപണം ചെയ്യാൻ ശാസ്ത്രസമൂഹം തയ്യാറെടുത്തു കഴിഞ്ഞു . ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംതരണം തുടങ്ങുന്ന സമയം തന്നെ അത് എല്ലാഭാഗത്തേക്കും എത്തിക്കൊണ്ടിരിക്കും . ശുക്രന്റെ ചില രഹസ്യങ്ങൾ കൂടി ഈ സംതരണത്തോടെ പുറത്തു കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ . ശുക്രൻ സൂര്യപശ്ചാത്തലത്തിലേക്ക് കടക്കുമ്പോൾ അതിന്റെ അന്തരീക്ഷം തിളക്കമാർന്ന് പ്രത്യക്ഷപ്പെടും . ഇതിലൂടെ കടന്നു വരുന്ന സ്പെക്ട്രം പരിശോധിച്ച് ശുക്രനെ കുറിച്ചുള്ള കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . വലിപ്പത്തിലും സൂര്യനുമായുള്ള അകലത്തിലും ഗ്രഹത്തിലുള്ള മൂലകങ്ങളുടെ കാര്യത്തിലും ഭൂമിയുമായി ഏറെ അടുപ്പം പുലർത്തുന്ന ശുക്രൻ പക്ഷെ സ്വഭാവത്തിൽ തന്റെ സഹോദരിയുമായി യാതൊരു ബന്ധവുമില്ല . ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യവും സൾഫ്യൂരിക് ആസിഡ് നിറഞ...