പോസ്റ്റുകള്‍

കർക്കിടകം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം

ഇമേജ്
     എന്നു പറഞ്ഞാൽ അങ്ങനെയൊന്നും കാണാൻ പറ്റില്ല കേട്ടോ. ഈ ഗ്രഹയൂഥത്തിന്റെ മാതൃനക്ഷത്രത്തിനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും എന്നു മാത്രം. ഇതു വരെ കണ്ടെത്തിയ സൌരേതര ഗ്രഹങ്ങളുടെ മാതൃനക്ഷത്രങ്ങളെയൊന്നും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ല. കേരളത്തിലുള്ളവർക്ക് ഈ കാലത്ത് രാത്രി എട്ടു മണി സമയത്ത് തലക്കു മുകളിൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രഗണമാണ് കർക്കിടകം ( cancer).  ഈ ഗണത്തിലെ ഒരു നക്ഷത്രമാണ് 55 Cancri . ഇത് മഞ്ഞും മഴക്കാറും ഒട്ടും പ്രകാശവും ഇല്ലാത്ത സ്ഥലത്തു നിന്നു നോക്കുകയാണെങ്കിൽ നമുക്കും കാണാൻ കഴിയും. ചിത്രത്തിൽ ചുവന്ന വലയത്തിനുള്ളിലെ രണ്ടു നക്ഷത്രങ്ങളിൽ താഴെയുള്ളതാണ് 55 Cancri . ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 6. എന്നു പറഞ്ഞാൽ നമുക്കു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് എന്നർത്ഥം. ഒരു മഞ്ഞ കുള്ളനും ഒരു ചുവപ്പു കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഇവ തമ്മിലുള്ള അകലം 1000 AU ആണ്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1000 മടങ്ങ്.        1997 ലാണ് ഈ നക്ഷത്രത്ത...