പ്രകാശവേഗതയെ മറികടന്നു

സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ അവസാനം അതും സംഭവിച്ചു. അസംഭവ്യമെന്നു കരുതിയിരുന്നതു തന്നെ. പ്രകാശവേഗതയെ മറികടക്കാൻ കഴിയില്ല എന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള വിശ്വാസമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. മൂന്നു ലക്ഷത്തോടടുത്ത വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തെ വെല്ലാൻ മറ്റൊന്നിനുമാവില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ ധാരണ തകർക്കുന്നതായിരുന്നു സേണിൽ നിന്ന് ഇന്നു പുറത്തു വന്ന റിപ്പോർട്ട്. സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) ഭാഗമായ ഗ്രാന്റ് സെസ്സോ റിസർച്ച് ഫെസിലിറ്റിയിലെ ശാസ്ത്രജ്നരാണ് പ്രകാശാതിവേഗത്തിൽ സഞ്ചരിച്ച ന്യൂട്രിനോകളെ കണ്ടെത്തിയതായി അറിയിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിനുള്ളിൽ 15,000 ന്യൂട്രിനോ ബീമുകളാണ് സേണിൽ നിന്ന് ഭൂമിക്കടിയിലുള്ള തുരംഗത്തിലൂടെ ഇറ്റലിയിലെ ഗ്രാന്റ് സെസ്സോയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഡിറ്റക്റ്ററുകളിലേക്ക് പായിച്ചു വിട്ടത്. പ്രകാശവേഗതയെക്കാൾ 60 നാനോസെക്കന്റ് കൂടുതൽ വേഗതയിലാണ് ഈ ന്യൂട്രിനോകൾ 730 കി.മീറ്റർ ദൂരം താണ്ടിയത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്ര ചെറിയ വ്യത്യാസമാണ്. പക്ഷെ ...