പോസ്റ്റുകള്‍

അധാര എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അധാര

ഇമേജ്
വേട്ടപ്പട്ടിയുടെ പിന്‍കാലിലെ തിളക്കമുള്ള നക്ഷത്രമാണ് അധാരാ. കന്യക എന്നാണത്രെ ഈ പേരിനര്‍ത്ഥം. കാനിസ് മേജര്‍ നക്ഷത്രഗണത്തിലെ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തും ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 22-ാം സ്ഥാനത്തും നില്‍ക്കുന്ന നക്ഷത്രമാണ് അധാര. എന്നാല്‍ 50 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ നിന്നു നോക്കിയാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രമായിരുന്നുവത്രെ അധാര. അന്ന് ഭൂമിയില്‍ നിന്നും 34 പ്രകാശവര്‍ഷം അകലെയായിരുന്നുവത്രെ ഇതിന്റെ സ്ഥാനം. ഇപ്പോള്‍ 405 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് ഇത്രയും തിളക്കമുണ്ടെങ്കില്‍ അന്ന് അതിന്റെ തിളക്കം എത്രയായിരിക്കും എന്നൊന്ന് അനുമാനിച്ചു നോക്കൂ. നക്ഷത്രങ്ങള്‍ സ്പെയ്സിലൂടെ സഞ്ചരിച്ച് അവക്ക് സ്ഥാനമാറ്റം ഉണ്ടാവാറുണ്ട്. പക്ഷെ അധാരക്കുണ്ടായ അത്രയും സ്ഥാനഭ്രംശം മറ്റു നക്ഷത്രങ്ങള്‍ക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് ഔള്‍ അല്‍ അഡ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. ചൈനക്കാര്‍ ഇതിന് വില്ലും അമ്പും എന്നര്‍ത്ഥ...