പോസ്റ്റുകള്‍

സൗരേതരഗ്രഹം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ട് സൂര്യന്മാർക്ക് ഒരു ഗ്രഹം

ഇമേജ്
    ദിവസവും രണ്ട് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങനെയുണ്ടായിരിക്കും? പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ ഒരു ഗ്രഹത്തിന് രണ്ടു സൂര്യന്മാർ വേണ്ടിവരും. രണ്ടു സൂര്യന്മാർക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ സങ്കൽപ്പിച്ചു നോക്കൂ. ഇത്രയും കാലം അതൊരു സങ്കൽപ്പം മാത്രമായിരുന്നു. എന്നാൽ ഇപ്പൊഴത് യാഥാർത്ഥ്യമായിരിക്കുന്നു.      നമ്മുടെ സൗരയൂഥത്തിനു പുറത്ത് ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നാസയുടെ കെപ്ലർ ദൗത്യം രണ്ടു സൂര്യന്മാരെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ കിടക്കുന്ന കെപ്ലർ 16 എന്നറിയപ്പെടുന്ന സൗരയൂഥത്തിലാണ് ഈ അത്ഭുത പ്രതിഭാസം. ഈ കണ്ടെത്തൽ ഒരു പുതിയ തരം ഗ്രഹവ്യവസ്ഥയെ കുറിച്ചുള്ള അറിവാണ് നമുക്കു തരുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ ഇവയെ കേന്ദ്രമാക്കിയുള്ള ഒരു ഗ്രഹവ്യവസ്ഥ ഇതു വരെയും കണ്ടെത്തിയിരുന്നില്ല. കെപ്ലർ 16b എന്ന ഗ്രഹത്...

ഇന്നാ പിടിച്ചോ പത്തു ഗ്രഹങ്ങൾ കൂടി

ഇമേജ്
credit: Oxford University       ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘം പത്തു പുതിയ ഗ്രഹങ്ങളെ കൂടി സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു. ഏതാനും ദശലക്ഷം വർഷം മാത്രം പ്രായമുള്ള നെപ്ട്യൂൺ സമാന ഗ്രഹങ്ങളും ഇതിൽ പെടും. നെപ്ട്യൂണിനെ കണ്ടെത്തിയതിനു ശേഷം അതിന്റെ ഒരു വർഷം പൂർത്തിയായ ഈ സമയത്തു തന്നെ നടത്തിയ ഈ കണ്ടെത്തൽ കൂടുതൽ കൗതുകം തരുന്നതാണ്.      ഈ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിച്ചത് CoRoT (Convection, Rotation and Transits) എന്ന ബഹിരാകാശദൂരദർശിനിയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNESനാണ് ഇതിന്റെ ഉടമസ്ഥാവകാശം.ജൂൺ 14ന് മാർസെയിലിൽ വെച്ചു നടന്ന രണ്ടാം കോറോട്ട് സിമ്പോസിയത്തിൽ വെച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.      ഇപ്പോൾ കണ്ടെത്തിയ പത്തു ഗ്രഹങ്ങളിൽ ഏഴെണ്ണം ചൂടൻ വ്യാഴം (hot jupiter) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല ഇവ അസാധാരണമാം വിധം അടുത്തു കിടക്കുന്നവയും അതിദീർഘ ഭ്രമണപഥങ്ങളോടു കൂടിയവയും ആണ്. ഇവയിൽ ഒരെണ്ണം വളരെ പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു ഗ്രഹം ശനിയ...