പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെയ്സെറ്റ് - അകാലവാർദ്ധക്യം ബാധിച്ച നക്ഷത്രം

ഇമേജ്
ഇരട്ടകളിൽ പോളക്സിന്റെ അരഭാഗത്തുള്ള നക്ഷത്രമാണ് വെയ്സെറ്റ്. മദ്ധ്യം എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണത്രെ ഈ പേര് ഉണ്ടായത്. ബെയർ ഇതിന് ഡെൽറ്റ ജമിനോറം എന്ന പേരാണ് നൽകിയത്. 1930 ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തുമ്പോൾ അത് വെയ്സെറ്റിന്റെ സമീപത്തായിരുന്നു. കാത്തിരിക്കുകയാണെങ്കിൽ 158 വർഷം കൂടി കഴിഞ്ഞാൽ പ്ലൂട്ടോയെ അതേ സ്ഥാനത്തു വീണ്ടും കാണാം. കാന്തിമാനം +3.53 ആണ് എന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ അത്യാവശ്യം നന്നായി നമുക്ക് കാണാൻ കഴിയും. നമ്മളിൽ നിന്നും 60.5 പ്രകാശവർഷം അകലെയാണ് വെയ്സെറ്റ് സ്ഥിതി ചെയ്യുന്നത്. 160 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 1.57 മടങ്ങ് മാത്രമാണ്. നക്ഷത്രങ്ങളുടെ പ്രായക്കണക്കിൽ 160 കോടി എന്നൊക്കെ പറയുന്നത് ചെറിയൊരു സംഖ്യയാണെന്ന് അറിയാമല്ലോ. പക്ഷെ ഇത് ഇപ്പോൾ തന്നെ ഒരു സബ്ജയന്റ് ഘട്ടത്തിൽ എത്തിയിരിക്കുന്നു. നക്ഷത്രങ്ങളുടെ അന്ത്യഘട്ടമായ ഭീമൻ നക്ഷത്രങ്ങളാവുന്നതിനു മുമ്പുള്ള ഘട്ടമാണ് ഇത്. ഏകദേശം 460 കോടി വർഷം പ്രായമുള്ള സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതിയിലെത്തിയിട്ടേ ഉള്ളു ഇപ്പോഴും. സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ പാവം വെയ്സെറ്റി

നക്ഷത്രത്തിളക്കങ്ങളുടെ അളവ്

ഇമേജ്
ഇന്നെന്താണാവോ മുഖത്ത് വലിയൊരു ചോദ്യചിഹ്നവുമായാണല്ലോ വരവ്? എന്തുപറ്റി? കാന്തിമാനത്തെ കുറിച്ചറിയാനാണോ? അടുത്ത പോസ്റ്റിൽ എഴുതുമെന്നു വിചാരിച്ചോ? അപ്പോൾ നീയെന്റെ ബ്ലോഗൊക്കെ നോക്കാറുണ്ടല്ലെ? അതിന് അടുത്ത പോസ്റ്റ് വന്നിട്ടില്ലല്ലോ. ഓ, ക്ഷമയില്ലെങ്കിൽ വേണ്ട കുറച്ചു കാര്യങ്ങൾ നമുക്കിപ്പോൾ പറഞ്ഞു തുടങ്ങാം. നീ ആകാശത്തെ നക്ഷത്രങ്ങളെ നോക്കാറില്ലേ? അപ്പോൾ എല്ലാ നക്ഷത്രങ്ങളും ഒരേ തിളക്കത്തിലാണോ കാണാറുള്ളത്? ശരി, അങ്ങനെ തിളക്കം വ്യത്യാസപ്പെടുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാവാം ഒന്നാലോചിച്ചു നോക്കൂ. ഉം, ഭൂമിയിൽ നിന്നുള്ള അകലം ഒരു കാരണമാണ്. അതെ, നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശത്തിന്റെ അളവ് മറ്റൊരു കാരണമാണ്. ഇനി? ഭൂമിയിൽ നിന്നും നക്ഷത്രത്തിലേക്കുള്ള ദൂരവും ഒരു കാരണമല്ലേ? നമുക്കും നക്ഷത്രത്തിനുമിടയിൽ വാതകപടലങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതും നമ്മൾ നോക്കുമ്പോൾ കാണുന്ന തിളക്കത്തെ ബാധിക്കും. അപ്പോൾ ഇതെല്ലാം കാരണം നക്ഷത്രങ്ങൾ ഒരേ തിളക്കത്തിലല്ല കാണപ്പെടുക എന്ന കാര്യം നമുക്ക് അനുഭവമുള്ളതാണ്. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളുടെ തിളക്കത്തെ സൂചിപ്പിക്കുന്ന സങ്കേതത്തിനെയാണ് കാന്തിമാനം അഥവാ മാഗ്നിറ്റ്യൂഡ് എ

ഒട്ടകക്കഴുത്തിലെ അൽഹെന

ഇമേജ്
മിഥുനത്തെ രണ്ടു സഹോദരന്മാരുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതിൽ മുന്നിൽ നടക്കുന്നവനാണ് പോളക്സ് . ഇയാളുടെ തലയെയാണ് നമ്മുടെ പോളക്സ് നക്ഷത്രം. ഇനി നമുക്ക് പോളക്സിലെ മറ്റു നക്ഷത്രങ്ങളെ കൂടി പരിചയപ്പെടാം. പോളക്സിന്റെ കാലിലെ ഒരു നക്ഷത്രമാണ് അൽഹെന. അൽ ഹനാ എന്ന അറബി വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഒട്ടകത്തിന്റെ കഴുത്തിലുള്ള അടയാളം എന്നാണ് പേർസ്യൻ ജ്യോതിശാസ്ത്രജ്ഞനായ അൽ ബിറൂനി ഈ വാക്കിനെ നിർവചിച്ചത്. തിളക്കമുള്ളത് എന്ന അ‍ത്ഥത്തിൽ അൽമെയ്സൻ എന്ന പേരും ഉപയോഗിച്ചിരുന്നു. 17-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ റിക്കിയോളി നിർദ്ദേശിച്ചത് എൽ ഹെനാത്ത് എന്ന പേരാണ്. എന്നാൽ 2016ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അൽഹെന എന്ന പേരിനാണ് അംഗീകാരം നൽകിയത്. ബെയർ നാമകരണ പദ്ധതിയനുസരിച്ചുള്ള പേര് ഗാമ ജെമിനോറം എന്നാണ്. ഭൂമിയിൽ നിന്നും ഏകദേശം 109 പ്രകാശവർഷം അകലെയാണ് അൽഹെന സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 3.3 മടങ്ങ് വലിപ്പമുള്ള ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 2.8 മടങ്ങാണ്. സൂര്യന്റെ 123 മടങ്ങ് തിളക്കവും ഇതിനുണ്ട്. നമ്മുടെ സൂര്യന്റെ സ്ഥാനത്ത് അൽഹെനയാണെങ്കിൽ എന്നൊന്ന് അലോചിച്ച

ഇതുവരെ

കൂടുതൽ‍ കാണിക്കുക