പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശനിയിൽ നിന്നൊരു ഭൂചിത്രം!

ഇമേജ്
തലക്കെട്ടിൽ അൽപം അതിശയോക്തി ചേർത്തിട്ടുണ്ട് . ക്ഷമിക്കുക . ശനിയിൽ നിന്നല്ല ; ശനിയുടെ സമീപത്തു നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത് . ശനിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന കാസ്സിനി എന്ന ബഹിരാകാശപേടകമാണ് ശനിയുടെ പശ്ചാത്തലത്തിലുള്ള ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുള്ളത് . ഇതിനു മുമ്പും രണ്ടു പ്രാവശ്യം കാസ്സിനി ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുണ്ട് . എന്നാൽ ഇപ്രാവശ്യത്തേതിനുള്ള പ്രത്യേകത ഭൂമിയെ അതിന്റെ ശരിയായ നിറത്തിൽ തന്നെ ഈ ചിത്രത്തിൽ കാണാം എന്നതാണ് . 144 കോടി കി . മീറ്റർ അകലെ നിന്നെടുത്ത ഈ ചിത്രം കാസ്സിനി ബഹിരാകാശ പേടകം നമുക്കു നൽകിയ ഒരു അമൂല്യമായ സംഭാവനായാണ് .

തൊഴിൽശാലയിൽ നിന്ന് ആകാശം തൊട്ട വനിത

ഇമേജ്
അ മ്പതു വർഷങ്ങൾക്കു മുമ്പ് ജൂൺ 16 ൹ ലോകചരിത്രത്തിൽ ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്നുയർന്നു . അതിനു ശേഷം പല സ്ത്രീകളും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയുണ്ടായി . എന്നാൽ ലോകചരിത്രത്തിൽ ഒരു തുണിമിൽ തൊഴിലാളി ബഹിരാകാശയാത്ര നടത്തിയ സംഭവം അതിനു ശേഷവും സംഭവിച്ചില്ല . വാലൻറീന തെരഷ്കോവ 1963 ൽ ബഹിരാകാശയാത്ര നടത്തുമ്പോൾ റഷ്യയിലെ ക്രാസ്നി പെരികോപ് ടെക്സ്റ്റൈൽ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന അവർക്ക് 26 വയസ്സുമാത്രമായിരുന്നു പ്രായം . 1937 മാർച്ച് 6 ൹ റഷ്യയിലെ ഒരു ചെറുപട്ടണമായ മാസ്ലെന്നികോവോയിലാണ് വാലൻറീന ജനിച്ചത് . അച്ഛൻ ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ തുണിമില്ലിലെ തൊഴിലാളിയുമായിരുന്നു . ചെറുപ്പത്തിൽ തന്നെ അവർ പാരച്യൂട്ട് ഉപയോഗിക്കാൻ പഠിച്ചിരുന്നു . അന്നത്തെ റഷ്യയിൽ ചെറുപട്ടണങ്ങളിൽ പോലും പാരച്യൂട്ട് ക്ലബ്ബുകൾ സർവ്വസാധാരണമായിരുന്നു . ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അവർ തന്റെ ആദ്യത്തെ പാരച്യൂട്ട് ചാട്ടം നടത്തിയിരുന്നു . ആദ്യത്തെ ബഹിരാകാശയാത്രികയാവാൻ അപേക്ഷ അയച്ചവരുടെ എണ്ണം 400 ആയിരുന്നു . ഇതിൽ നിന്ന് യൂറി ഗഗാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു പേരെ തെരഞ്ഞെടുത്തു . താത്യാന കുസ്നെ