പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോളക്സ് - അവർക്കു പുണർതം

ഇമേജ്
കാസ്റ്ററിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആറെണ്ണത്തിനെ ഒന്നായി കാട്ടുന്ന ആ സുന്ദരരൂപത്തെ നിങ്ങൾ നോക്കിയിരുന്നു എങ്കിൽ അതിനടുത്തു കിടക്കുന്ന കുറച്ചു കൂടി തിളക്കം കൂടിയ ഒരു ചുവന്ന നക്ഷത്രത്തേയും നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല. ഇതാണ് പോളക്സ്. മിഥുനത്തിന്റെ (Gemini) കഥയിലെ ഇരട്ടസഹോദരന്മാരിൽ ഒരാൾ. മിഥുനം രാശിയിലെ ഏറ്റവും കൂടുതൽ തിളക്കമുള്ള നക്ഷത്രമാണെങ്കിലും ബെയറുടെ പേരിടീലിൽ ബീറ്റ ജമിനോറം എന്ന പേരാണ് കിട്ടിയത്. ഇതിനെ കുറിച്ച് കാസ്റ്ററിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ഉത്തരേന്ത്യക്കാർ പോളക്സിനെയാണ് പുണർതം അഥവാ പുനർവസു എന്നു വിളിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മിഥുനത്തിലെ കാസ്റ്റർ , പോളക്സ് എന്നിവയും കാനിസ് മൈനറിലെ പ്രോസിയോൺ , ഗോമൈസെ എന്നിവയും കാനിസ് മേജറിലെ സിറിയസ്സും മിർസാമും ചേർന്നതാണ് പുണർതം. ഇവയെല്ലാം ചേർത്താൽ ഒരു തോണിയുടെ ആകൃതി കിട്ടും. പുണർതം തോണി പോലെ എന്നൊരു ചൊല്ലുണ്ട്. അതല്ല കാസ്റ്റർ, പോളക്സ് എന്നിവ ചേർന്നതാണ് പുണർതം എന്ന അഭിപ്രായമുള്ളവരുമുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 34 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിച

ആറും ചേർന്ന കാസ്റ്റർ

ഇമേജ്
മിഥുനത്തിലെ പ്രധാന നക്ഷത്രങ്ങളിലൊന്നായ കാസ്റ്ററിനെ കുറിച്ചു പറയാം. മിഥുനം ( α Gem) എന്നു വിളിക്കും. ഈ നാമകരണരീതിയനുസരിച്ച് ഓരോ രാശിയിലേയും നക്ഷത്രങ്ങൾക്കു പേരു നൽകുന്നത് അവയുടെ തിളക്കത്തിനനുസരിച്ചാണ്. ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ആൽഫ എന്നും തിളക്കം കുറഞ്ഞു വരുന്ന ക്രമത്തിൽ ബീറ്റ, ഗാമ തുടങ്ങിയ അക്ഷരങ്ങളും നൽകും. ഈ അക്ഷരങ്ങളോടു കൂടി നക്ഷത്രരാശിയുടെ Latin genetive പേരു കൂടി ചേർക്കും. ഈ രീതി ആവിഷ്കരിച്ച ജൊഹാൻ ബെയറിന്റെ (1572 - 1625) പേരിലാണ് ഈ നാമകരണ സമ്പ്രദായം അറിയപ്പെടുന്നത്. കാസ്റ്ററിന്റെയും പോളക്സിന്റെയും തിളക്കം കണക്കാക്കിയപ്പോൾ ബെയറിനു വന്ന ഒരു പിശകു കാരണമാണ് മിഥുനം രാശിയിലെ നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ കാസ്റ്ററിന് ആൽഫ എന്ന പേരു ലഭിച്ചത്. 300 വർഷം മുമ്പു വരെ കാസ്റ്ററിനാണ് തിളക്കം കൂടുതലുണ്ടായിരുന്നത് എന്നൊരു വാദവുമുണ്ട്. എന്തായാലും ഇപ്പോൾ തിളക്കത്തിൽ ഒന്നാമനല്ലെങ്കിലും കാസ്റ്റർ പേരിൽ ഒന്നാമനായി. അതിനും വേണം ഒരു ഭാഗ്യം. നക്ഷത്രരാശിയിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രമാണ് കാസ്റ്റർ. ബെയറുടെ നാമകരണ സമ്