പോസ്റ്റുകള്‍

ഫെബ്രുവരി, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശുക്രൻ വേഗത കുറക്കുന്നുവോ?

ഇമേജ്
  നമ്മുടെ അയൽഗ്രഹമായ ശുക്രൻ അതിന്റെ നിഗൂഢതകളാൽ ശ്രദ്ധിക്കപ്പെട്ട ഗ്രഹമാണ്. ഉയർന്ന അന്തരീക്ഷമർദ്ദവും സാന്ദ്രതയേറിയതും വിഷമയവുമായ അന്തരിക്ഷവും അതിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും വേറിട്ടു നിർത്തി. അന്തരീക്ഷത്തിന്റെ ഉയർന്ന സാന്ദ്രതയും മർദ്ദവും ശുക്രനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ നിന്നും നമ്മെ തടഞ്ഞു. അതുകൊണ്ടുതന്നെ ഈ ഗ്രഹത്തെ കുറിച്ച് മറ്റു ഗ്രഹങ്ങളെ കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ചു വിവരങ്ങൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളു. അറിഞ്ഞവയിൽ പലതും അത്ഭുതപ്പെടുത്തുവയും. ഇപ്പോൾ ഇതാ ആ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി. ശുക്രന്റെ സ്വയം ഭ്രമണത്തിന്റെ വേഗത പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കുറഞ്ഞുകൊണ്ടിരിക്കുകയാണത്രെ! യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് എക്സ്പ്രസിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടിയെടുത്തതാണിത്. നാസയുടെ മെഗല്ലൻ 1990കളിൽ തിട്ടപ്പെടുത്തിയ വിവരങ്ങളുമായി ചേർത്തുവെക്കുമ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ഈ സത്യം അവർ തിരിച്ചറിഞ്ഞത്.  നാലുവർഷത്തെ മഗല്ലൻ ദൗത്യത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും ശുക്രന്റെ സ്വയംഭ്രമണസമയമായി ലഭിച്ചത് 243.0185 ഭൗമദിനങ്ങൾ എന്നായിരുന

ഫെബ്രുവരിയിലെ ആകാശം

ഇമേജ്
മദ്ധ്യകേരളത്തിൽ ഈ മാസം രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.