പോസ്റ്റുകള്‍

ഐസോൺ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
2013 സെപ്റ്റംബര്‍ മാസം 15൹ രാത്രി 8മണിയ്ക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളുടെ ചാര്‍ട്ട്. കടപ്പാട്: വിക്കിപ്പീഡിയ സെപ്റ്റംബർ-1: വ്യാഴവും ചന്ദ്രനു ം അടുത്തു വരുന്നു. സെപ്റ്റംബർ-2: ചന്ദ്രനും ചൊവ്വയും അടുത്തു വരുന്നു. സെപ്റ്റംബർ-5: അമാവാസി. ബുധൻ കന്നി രാശിയിലേ യ്ക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-6: ശുക്രനേയും ചിത്ര നക്ഷത്രത്തേയും അടുത്ത ടുത്തു കണാം. ശുക്രൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-8: ചന്ദ്രനും ശുക്രനും അടുത്തു വരുന്നു. സെപ്റ്റംബർ-18: പൗർണ്ണമി.   സെപ്റ്റംബർ-2 5: 25൹ ബുധൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. ശുക്രൻ:   ശുക്രൻ സാന്ധ്യതാരകമായി തിരി ച്ചു വരുന്നു. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ശുക്രനെ കാണാം. 8൹ ചന്ദ്രന്റെ സമീപത്തായി ശുക്രനെ കാണാം. വ്യാഴം:   വ്യാഴത്തെ ഈ മാസം പ്രഭാതത്തിൽ കാണാം. മി ഥുനം രാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. ചൊവ്വ: ചൊവ്വയേയും പ്രഭാതത്തിൽ കർക്കിടകം രാശിയിൽ കണാം. ബുധൻ : ഈ മാസം കാണാൻ കഴിയില്ല.   ഐസോൺ വിശേഷങ്ങ ൾ നല്ലൊരു ദൂ രദർശിനിയുണ്ടെങ്കിൽ ഐസോണി...

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു

ഇമേജ്
കടപ്പാട്: നാസ നാ സയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂ രദർശിനി സൂര്യനോടടുത്തുകൊണ്ടിരിക്കുന്ന ഐസോൺ എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധാരാളമായി കാർബൺ ഡയോക്സൈ ഡും പൊടിപടലങ്ങളും പുറംതള്ളുന്ന തായി കണ്ടെത്തിയിരിക്കുന്നു. ജൂൺ 13൹ സ്പിറ്റ്സറിന്റെ ഇൻഫ്രാ റെഡ് അറെ കാമറ പിടി ച്ചെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തപ്പോ ഴാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ പുറംതള്ളുന്ന പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന വാലിന്റെ ഇപ്പോഴത്തെ നീളം ഏകദേശം 2,99,981.72 കി.മീറ്റർ വരുമത്രെ !      നാസയുടെ കോമറ്റ് ഐസോൺ ഒബ്സർവേഷൻ കാമ്പയി ൻ എന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന കാരി ലിസ്സെ ആണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.       ഐസോൺ പുറംതള്ളുന്ന വാതകങ്ങളിൽ പ്രധാനമായും അ ടങ്ങി യിരിക്കുന്നത് കാർബൺ ഡൈയോ ക്സൈ ഡ് ആണ്. 9,97,903.214കി. ഗ്രാം വാതകങ്ങളും 5,44,31,084.4 കി. ഗ്രാം പൊടിപടലങ്ങളുമാണത്രെ ഓരോ ദിവസവും ഈ വാൽനക്ഷത്രം പുറംതള്ളിക്കൊണ്ടിരിക്കുന്നത്. സ്പിറ്റ്സർ ഈ നിരീക്ഷ ണം നടത്തുന്ന സമയത്ത്  ഐസോൺ സൂ ര്യനിൽ നിന്ന് 50,21,15,328 കി.മീറ്റർ അകലെയായിരുന്നു.      ഈ നൂറ്റാണ്ടി ലെ വാൽനക്ഷത്രം എന്ന റിയപ്പെടുന്ന...

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.

ഇമേജ്
കടപ്പാട്: നാസ ഈ നൂറ്റാണ്ടിന്റെ വാൽനക്ഷത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽനക്ഷത്രം ഐസോൺ (C/2012 S1) സൂര്യനോട് അടുത്തു വന്നുകൊണ്ടിരിക്കുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ഐസോണിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 2013 ഏപ്രിൽ മാസം 10നാണ് ഇതെടുത്തത്. ഹബിളിന്റെ വൈഡ് ഫീൽഡ് കാമറ 3 ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഇതെടുക്കുന്ന സമയത്ത് ഐസോണിന്റെ സൂര്യനിൽ നിന്നുള്ള ദൂരം 62കോടി 10ലക്ഷം കി.മീറ്ററും ഭൂമിയിൽ നിന്നുള്ള ദൂരം 63കോടി 40ലക്ഷം കി.മീറ്ററും ആണ്. അതായത് വ്യാഴത്തെക്കാൾ അടുത്ത്. 2012 സെപ്റ്റംബർ മാസത്തിലാണ് ഐസോണിനെ കണ്ടെത്തുന്നത്. 2013 നവംബർ 28ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ സൂര്യനുമായുള്ള ഇതിന്റെ അകലം 11,74,821കി.മീറ്റർ മാത്രമായിരിക്കും. സൂര്യന്റെ വ്യാസം 13,92,000കി.മീറ്ററാണ് എന്നു കൂടി ഓർക്കുക. ഹബിൾ ചിത്രമെടുത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ ചില വിവരങ്ങൾ കൂടി ഐസോണിനെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ശിലാശകലങ്ങളും മഞ്ഞും നിറഞ്ഞ ഇതിന്റെ കേന്ദ്രഭാഗത്തിന് 5കി.മീറ്ററിൽ കൂടുതൽ വ്യാസമുണ്ടായിരിക്കും. സൂര്യന്റെ സമീപസ്ഥമാവുമ്പോൾ സൂര്യതാപം മൂലം ഇതിലെ ലോഹീയഘട...