പോസ്റ്റുകള്‍

നക്ഷത്ര മാപ്പ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആഗസ്റ്റിലെ ആകാശം

ഇമേജ്
പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും.      മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ--ശുക്രനും വ്യാഴവും-- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം!...

ഈ മാസത്തെ ആകാശം

ഇമേജ്
മദ്ധ്യകേരളത്തിൽ  2014 ജനുവരി 15൹ കാണാൻ കഴിയുന്ന ആകാശദൃശ്യം

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
2013 സെപ്റ്റംബര്‍ മാസം 15൹ രാത്രി 8മണിയ്ക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളുടെ ചാര്‍ട്ട്. കടപ്പാട്: വിക്കിപ്പീഡിയ സെപ്റ്റംബർ-1: വ്യാഴവും ചന്ദ്രനു ം അടുത്തു വരുന്നു. സെപ്റ്റംബർ-2: ചന്ദ്രനും ചൊവ്വയും അടുത്തു വരുന്നു. സെപ്റ്റംബർ-5: അമാവാസി. ബുധൻ കന്നി രാശിയിലേ യ്ക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-6: ശുക്രനേയും ചിത്ര നക്ഷത്രത്തേയും അടുത്ത ടുത്തു കണാം. ശുക്രൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. സെപ്റ്റംബർ-8: ചന്ദ്രനും ശുക്രനും അടുത്തു വരുന്നു. സെപ്റ്റംബർ-18: പൗർണ്ണമി.   സെപ്റ്റംബർ-2 5: 25൹ ബുധൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. ശുക്രൻ:   ശുക്രൻ സാന്ധ്യതാരകമായി തിരി ച്ചു വരുന്നു. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ശുക്രനെ കാണാം. 8൹ ചന്ദ്രന്റെ സമീപത്തായി ശുക്രനെ കാണാം. വ്യാഴം:   വ്യാഴത്തെ ഈ മാസം പ്രഭാതത്തിൽ കാണാം. മി ഥുനം രാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. ചൊവ്വ: ചൊവ്വയേയും പ്രഭാതത്തിൽ കർക്കിടകം രാശിയിൽ കണാം. ബുധൻ : ഈ മാസം കാണാൻ കഴിയില്ല.   ഐസോൺ വിശേഷങ്ങ ൾ നല്ലൊരു ദൂ രദർശിനിയുണ്ടെങ്കിൽ ഐസോണി...

ആഗസ്റ്റിലെ ആകാശം

ഇമേജ്
2013 ആഗസ്റ്റ് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8മണിക്ക് കാണാൻ കഴിയുന്ന ആകാശം. * ഈ മാസത്തി ന്റെ ആദ്യപകുതിയിൽ സൂര്യാസ്തമനത്തിനു ശേഷം ശുക്ര നെ ചിങ്ങം രാശിയിൽ കാണാം. 11൹ കന്നി രാശിയിലേക്ക് പ്രവേശിക്കും. * ശനിയെ ഈ മാസം മുഴുവൻ കന്നി രാശിയിൽ തന്നെ കാണാം.  * വ്യാഴത്തെയും ചൊവ്വയെയും മാസാവസാനം സൂര്യോദയത്തിനു മുമ്പ് മിഥു നം രാശിയിൽ കണാം.  * 10൹ സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം. * 13൹ ചന്ദ്രൻ ശനിയുടെ സമീപത്തെത്തും *  ഈ മാസത്തെ മറ്റൊരു മനോഹരമായ കാഴ്ച വൃശ്ചികം രാശിയാണ്. രാത്രി എട്ടു മണിക്ക് തലക്കു മുകളിൽ അൽപം തെക്കുമാറി തേളിന്റെ ആകൃതിയിൽ കിടക്കുന്ന ഈ രാശിയെ പെട്ടെന്നു തന്നെ തിരിച്ചറിയാം . നല്ല വണ്ണം തെളിഞ്ഞ ആകാശമാണെങ്കിൽ ഇതിന്റെ വാലിലൂടെ വടക്കോട്ടു നീണ്ടു കിടക്കുന്ന മേഘശകലങ്ങൾ പോലെ ആകാശഗംഗയും കാണാം.     'മഴപെയ്തു മാനം തെളിഞ്ഞ നേരം' രാത്രിയിലെപ്പോഴെങ്കിലും കിട്ടുകയാണെങ്കിൽ  ഇവയെല്ലാം ഒന്നു കണ്ടുനോക്കാം.

ഈ മാസത്തെ ആകാശം

ഇമേജ്
കടപ്പാട്: വിക്കിമീഡിയ കോമൺസ് ഫെബ്രുവരി 15൹രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം. ഫെബ്രുവരിയിലെ പ്രധാന കാഴ്ചകൾ      ഫെബ്രുവരിയിലെ ആകാശക്കാഴ്ചകളിൽ ഏറ്റവും മനോഹരമായത് മദ്ധ്യാകാശത്ത് തെളിഞ്ഞുകാണുന്ന വേട്ടക്കാരൻ തന്നെയാണ് . മിഥുനം രാശിയും പുണർതവും ഈ മാസത്തെ മനോഹരങ്ങളായ കാഴ്ചകളിൽ പെടും . ശുക്രനെ ഈ മാസത്തിന്റെ ആദ്യദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പ് അൽപം നേരം മാത്രം കാണാൻ കഴിയും . വ്യാഴത്തിനെ ഇടവത്തിനും കാർത്തികക്കൂട്ടത്തിനും മദ്ധ്യേയായി കാണാം . ഒരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ നാലു ഗലീലിയൻ ഉപഗ്രഹങ്ങളെയും കാണാൻ കഴിയും . കൂടാതെ ഇതിന്റെ ചുവപ്പുകളങ്കവും കാണാനായേക്കും . രാത്രി പന്ത്രണ്ടരയോടുകൂടി ഉദിക്കുന്ന ശനിയെ പ്രഭാതത്തിൽ സൂര്യോദയത്തിനു മുമ്പ് ആകാശത്തിൽ ഏറ്റവും ഉയർന്ന നിലയിൽ കാണാനാകും . ഒരു ദൂരദർശിനിയുടെ സഹായത്തോടെ ഇതിന്റെ വലയങ്ങളും കാണാം .      വേട്ടക്കാരൻ ഗണത്തിലെ ഒറിയൺ നെബുല ( M42) മനോഹരമായ ഒരു നെബുലയാണ് . ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് ഇതിനെ കാണാം . മിഥുനം രാശിയിലെ കാസ്റ്ററിന്റെ കാലിനടുത്ത് M35 എന്ന ഒരു...

ഈ മാസത്തെ ആകാശം

ഇമേജ്
  ഈ മാസം രാ ത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന നക്ഷ ത്ര ദൃശ്യം. പ്രധാന സംഭവ ങ്ങൾ * 13:- അമാവാസി. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും    സൂര്യഗ്രഹണം   *  17,18:- ചിങ്ങക്കൊള്ളി -ഉൽ ക്കാവർഷം * 27 :- ശുക്രനും ശനിയും അടുത്തുവരുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ഒരു ഡിഗ്രി അകലത്തിൽ ഇവയെ കാണാം. * 28:- പൗർണ്ണമി    

ജൂലൈയിലെ ആകാശം

ഇമേജ്
ജൂലൈ 15ന് മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യം ജൂലൈ 3 : പൗർണ്ണമി ജൂലൈ 19 : അമാവാസി, ജയന്ത് വി. നാർലിക്കറിന്റെ ജന്മദിനം ജൂലൈ 21 : മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി(1969) ജൂലൈ 28,29 : ഡെൽറ്റ അക്വാറീഡ്സ് ഉൽക്കാവർഷം ജൂലൈ 31 : ആദ്യ ലൂണാർ റോവർ ചന്ദ്രനിൽ ഇറങ്ങി.(1971)

ഏപ്രിൽ മാസത്തെ ആകാശവും വിശേഷങ്ങളും

ഇമേജ്
ചുവന്ന നിറത്തിൽ കാണുന്നത് ക്രാന്തിവൃത്തം. നീലനിറത്തിൽ ഖമദ്ധ്യരേഖ  ഏപ്രിൽ 15ന് രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം ആകാശവിശേഷങ്ങൾ ഏപ്രിൽ 6: പൗർണ്ണമി ഏപ്രിൽ 15: ശനി ഓപ്പോസിഷനിൽ ഏപ്രിൽ 21: അമാവാസി ഏപ്രിൽ 21,22: ലൈറിഡ് ഉൽക്കാവർഷം ഏപ്രിൽ 28: ജ്യോതിശാസ്ത്ര ദിനം

മാർച്ചിലെ ആകാശവും വിശേഷങ്ങളും

ഇമേജ്
2012 മാർച്ച് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യമാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രത്തിൽ കർസർ വെച്ചു ക്ലിക് ചെയ്താൽ വലുതായി കാണാം മാർച്ച് 3:- ചൊവ്വ ഏറ്റവും തിളക്കത്തിൽ കാണാം. ചൊവ്വയും സൂര്യനും ഭൂമിയുടെ എതിർദിശയിൽ. മാർച്ച് 8:-   പൗർണ്ണമി മാർച്ച് 14:- ഗുരു-ശുക്രസംഗമം. വ്യാഴവും ശുക്രനും തമ്മിലുള്ള അകലം 3ഡിഗ്രി മാത്രമായിരിക്കും മാർച്ച് 20:- സമരാത്രദിനം. സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിൽ വരുന്നു. മാർച്ച് 22:- അമാവാസി മാർച്ച് 25:- ചന്ദ്രനും വ്യാഴവും ശുക്രനും അടുത്തടുത്ത് വരുന്നു. ഈ മാസത്തെ ആകാശത്തിന്റെ ഒരു വീഡിയോ ചിത്രീകരണം ഇവിടെ കാണാം.

ഫെബ്രുവരിയിലെ ആകാശം

ഇമേജ്
മദ്ധ്യകേരളത്തിൽ ഈ മാസം രാത്രി 8.30ന് കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്. 

ഡിസംബറിലെ ആകാശം

ഇമേജ്
ഡിസംബർ മാസത്തിൽ രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.