പോസ്റ്റുകള്‍

ബുധൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധനിലെ ത്യാഗരാജസാന്നിദ്ധ്യം

ഇമേജ്
" സ്നേഹമില്ലാത്തിടത്ത് അറിവ് വിളയില്ല " (അനുരാഗമുലേന മനസുന സുജ്ഞാനമുരാദ) എന്നു പാടി നടന്ന അനശ്വരഗായകൻ ത്യാഗരാജസ്വാമികളുടെ പേരിലുള്ള ഒരു ഗർത്തമുണ്ട് ബുധനിൽ. 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജഗർത്തത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഭ്രമണം ചെയ്യുന്ന മെസ്സഞ്ചർ ഭൂമിയിലേക്കയച്ച ഏറ്റവും പുതിയ ചിത്രങ്ങളിലുള്ളതാണ് ഈ ചിത്രവും.    ഗർത്തത്തിനു നടുവിലെ കൊടുമുടിയും തിട്ടുകളും മണ്ണൊലിപ്പിന്റെ പാടുകളും എല്ലാം ഈ ചിത്രത്തിൽ വ്യക്തമായി കാണാം. 200മീറ്റർ/പിക്സൽ നിരക്കിൽ കൃത്യതയുള്ള ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ വിശകലനത്തിനു വിധേയമാക്കുമ്പോൾ ബുധനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.    രാജാധികാരം വെച്ചു നീട്ടിയ പ്രലോഭനങ്ങളെ തിരസ്കരിച്ച് തെരുവിലേക്കിറങ്ങി തന്റെ പാണ്ഡിത്യം കൊണ്ട് സാമ്പത്തികദാരിദ്ര്യത്തെ വെല്ലുവിളിച്ച മഹാനായിരുന്നു ത്യാഗരാജസ്വാമികൾ. പ്രപഞ്ചസംഗീതത്തിൽ അലിഞ്ഞു ചേർന്ന ആ നാമം(ദം) അറിവുകൊണ്ട് അധികാരത്തെ വെല്ലുവിളിക്കാനിറങ്ങുന്നവർക്കെല്ലാം എന്നും ഒരു പ്രചോദനമായിരിക്കട...

സുന്ദരബുധൻ

ഇമേജ്
കടപ്പാട് : NASA ബുധനെ പടിക്കാനായി  പുറപ്പെട്ടു പോയ  മെസഞ്ചർ എടുത്ത ബുധന്റെ ചിത്രമാണിത്. എങ്ങനെയുണ്ട്? പക്ഷെ ഇങ്ങനെ വർണ്ണാഭമായി ബുധനെ കാണാൻ മനുഷ്യനേത്രങ്ങൾക്കു കഴിയില്ല. അതുകൊണ്ട് അതിന്റെ രാസഘടകങ്ങൾക്കും ഭൗതികസവിശേഷതകൾക്കും അനുസൃതമായി ലാബിൽ വെച്ചു തയ്യാറാക്കിയ ഫാൾസ് കളർ ഇമേജ് ആണിത്.

ബുധനിൽ ഗുഹകൾ കണ്ടെത്തി

ഇമേജ്
Credit: NASA നാസയുടെ മെസ്സഞ്ചർ ബഹിരാകാശപേടകം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയാണ് ഈ ആഴ്ച പങ്കിട്ടത്. ബുധനിലെ വലിയ ഗുഹകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായി കിട്ടിയിട്ടുള്ളത്. ഇത് വളരെയേറെ അത്ഭുതകരമാണ് എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ബ്ലിവെറ്റ് പറയുന്നത്. കാരണം ബുധനിൽ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഇവിടെ കാറ്റോ മഴയോ ഉണ്ടാവാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. അതുകൊണ്ട് ജലപാതത്താലും മറ്റും സൃഷ്ടിക്കപ്പെടുന്ന ഗഹ്വരങ്ങൾ ബുധനിൽ ഉണ്ടാവുന്നില്ല. ഭൂമിയിലെ ഗുഹകൾ പ്രധാനമായും ഇങ്ങനെ രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെ ബുധനിലെ ഗുഹാസൃഷ്ടിക്കു കാരണമായി വർത്തിച്ചത് മറ്റെന്തെങ്കിലുമായിരിക്കണം. അത് എന്തെന്നുള്ള കണ്ടെത്തൽ ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പുതിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ഈ ഗുഹകൾക്ക് 60 അടി മുതൽ രണ്ടര കി.മീറ്റർ വരെ നീളവും 60 മുതൽ 120 അടി വരെ ആഴവുമുണ്ട്. ചൊവ്വയിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇവയെല്ലാം ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾക്കിടയിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ബുധനിലാവട്ടെ കടുപ്പമേറിയ പാറകളിലാണ് ഈ ഗുഹകൾ  ഉ...

ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ

ഇമേജ്
ബുധനിലെ 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജ ഗർത്തം      ബുധനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന MESSENGERൽ നിന്ന് കുറെയേറെ പുതിയ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ബുധോപരിതലത്തിൽ അഗ്നിപർവ്വത സ്ഫോടനവും ലാവാപ്രവാഹവും ഉണ്ടായതിന്റെ തെളിവുകളാണ് ശാസ്ത്രജ്നർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യമായി ബുധനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ പേടകമാണ് MESSENGER (MErcury Surface, Space ENvironment, GEochemistry, and Ranging spacecraft).      പുതിയ വിവരങ്ങൾ കാണിക്കുന്നത് ബുധന്റെ ഉത്തരധ്രുവപ്രദേശത്ത് വളരെ വിശാലമായ ലാവാസമതലം രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. ഗ്രഹത്തിന്റെ ആകെ പ്രതല വിസ്തീർണ്ണത്തിന്റെ 6 ശതമാനം വരും ഇത്. കൂടിയ തോതിലുള്ള ലാവാപ്രവാഹം മൂലമോ ഉരുകിയ പാറകൾ ഘനീഭവിച്ചതു മൂലമോ ആയിരിക്കും ഈ മിനുസമാർന്ന സമതലം രൂപം കൊണ്ടിരിക്കുക. അഗ്നിപർവ്വത സ്ഫോടനം മൂലമുണ്ടായ കുന്നുകളും വിശാലമായ താഴ്വരകളും കണ്ടെത്തിയിട്ടുണ്ട്. ബുധോപരിതലത്തിൽ പരന്നു കിടക്കുന്ന ആഴമില്ലാത്ത ചെറുകുഴികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. "hollows" എന്നാണ് ശാസ്ത്രജ്നർ ഇതിനു നൽകിയിട്ടുള്ള സാങ്കേതിക നാമം.  ...

ബുധൻ ചിരിക്കുന്നു

ഇമേജ്
credit: NASA      ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ (MESSENGER) വഴി ഭൂമിയിലേക്കയച്ചത്.      കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.      ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വ...

മെസ്സഞ്ചറിൽ നിന്നുള്ള ആദ്യചിത്രം ലഭ്യമായി

ഇമേജ്
credit; NASA      മെസ്സഞ്ചർ ബഹിരാകാശപേടകത്തിൽ നിന്നുള്ള ബുധന്റെ ആദ്യചിത്രം ലഭ്യമായി. ഇനി 363 ചിത്രങ്ങൾ കൂടി നാളെ ലഭിക്കുമെന്ന് നാസ അറിയിച്ചു. ഇതിന്റെ ഡൌൺലിങ്കിംഗ് ആരംഭിച്ചു. ബുധന്റെ ഇത്രയും അടുത്തുനിന്നുള്ള ചിത്രങ്ങൾ ആദ്യമായാണ് ലഭിക്കുന്നത്. മെർക്കുറി ഡ്യുവൽ ഇമേജിംഗ് സിസ്റ്റത്തിലെ(MDIS) വൈഡ് ആംഗിൾ കാമറ(WAC) ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്.      ചിത്രത്തിന്റെ മുകൾ ഭാഗത്ത് കാണുന്നത് ഡിബസ്സി ഗർത്തം ആണ്. 80 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം. മുകളിൽ കാണുന്നത് മെറ്റാബി ഗർത്തമാണ്. ഡിബസ്സിയെക്കാൾ ചെറിയ ഗർത്തമാണിത്. ബുധന്റെ ദക്ഷിണധ്രുവത്തിനു മുകളിൽ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇതു വരെയും ഈ ഭാഗത്തിന്റെ ചിത്രങ്ങൾ ബഹിരാകാശപേടകങ്ങൾ ഉപയോഗിച്ച് എടുക്കാൻ കഴിഞ്ഞിട്ടില്ല.       അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ 1185 ചിത്രങ്ങൾ കൂടി മെസ്സഞ്ചർ അയക്കും. ഏപ്രിൽ 4നു ഒരു വർഷം നീണ്ടുനിൽക്കുന്ന ബുധന്റെ ഗ്ലോബൽ മാപ്പിങ് തുടങ്ങും. ഇതിന്റെ ഭാഗമായി 75000ത്തിലേറെ ചിത്രങ്ങളായിരിക്കും മെസ്സഞ്ചർ ഭൂമിയിലേക്കയക്കുക. മെസ്സഞ്ചറിന്റെ വെബ് സൈറ്റിൽ നിന്നും ഇവ ല...

സന്ദേശവാഹകൻ ബുധനെ സമീപിക്കുന്നു

ഇമേജ്
credit: NASA      വ്യാഴത്തെയും ശനിയെയും കുറിച്ചു പോലും വളരെയേറെ വിവരങ്ങൾ അറിയാമെന്നിരിക്കെ അവയെക്കാൾ വളരെ അടുത്തു കിടക്കുന്ന ബുധനെ കുറിച്ച് നമുക്ക് പരിമിതമായ വിവരങ്ങൾ മാത്രമെയുള്ളു. ഇതിന്റെ പ്രധാന കാരണം ബുധൻ സൂര്യന്റെ വളരെ അടുത്താണ് എന്നതാണ്. വർഷങ്ങൾക്കു മുമ്പ് മാരിനർ പേടകമാണ് ബുധനെ കുറിച്ച് പഠിക്കാൻ ചില ശ്രമങ്ങൾ നടത്തിയത്. പിന്നെ ഭൂമിയിൽ നിന്നുള്ള ദൂരദർശിനികൾ ഉപയോഗിച്ചും. എന്നിട്ടും അഞ്ചു ശതമാനത്തിൽ കൂടുതൽ വിവരങ്ങൾ നേടാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് മെസ്സഞ്ചർ ( MESSENGER - MErcury Surface, Space ENvironment, GEochemistry and Ranging) ബുധനെ സമീപിക്കുന്നത്. പതിനേഴാം തിയ്യതി വെള്ളിയാഴ്ച മെസ്സഞ്ചർ ബുധന്റെ ഭ്രമണപഥത്തിലേക്കു കടക്കും.      മെസ്സഞ്ചറിലെ Mercury Atmosphere and Surface Composition Spectrometer(MASCS) എന്ന ഉപകരണമാണ് ബുധനെ കുറിച്ച് ഏറെ വിവരങ്ങൾ സമ്പാദിക്കാൻ സഹായിക്കുക. ബുധനിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തെയും പുറത്തു വരുന്ന ആറ്റങ്ങളെയും ചാർജ്ജിതകണങ്ങളായ അയോണുകളെയും കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം നമുക്കു നൽകും.   ...