പോസ്റ്റുകള്‍

seti എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉണ്ടോ എവിടെയെങ്കിലും നമ്മളെ പോലെ ചിലർ

ഇമേജ്
     മറ്റേതെങ്കിലും ഗ്രഹങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമോ ഭൂമിയിലെ പോലെ ഒരു ജൈവവൈവിദ്ധ്യം ? മനുഷ്യരെക്കാൾ ഉയർന്ന സാംസ്കാരികജീവിതം നയിക്കുന്നവർ ? വർഷങ്ങളായി സാധാരണക്കാരിലും ശാസ്ത്രജ്നരിലും ഒരു പോലെ താല്പര്യമുളവക്കാക്കിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഇത് പോലെയുള്ള ജീവസാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശാസ്ത്രജ്നർ വർഷങ്ങളായി അതിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുക തന്നെയാണ്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു ഗ്രഹത്തെ ശക്തിയേറിയ ടെലിസ്കോപ്പുകൾ കൊണ്ടു പോലും നോക്കുക്കാണുക എന്നത് അസ്സാദ്ധ്യമായ കാര്യമാണ്. പിന്നെ എങ്ങനെയാണ് അതിൽ ജീവനുണ്ടോ എന്നു മനസ്സിലാക്കുന്നത് ? ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെയാണവർ കണ്ടെത്താൻ ശ്രമിക്കുന്നത്.      ഭൂമിയിലെ നമ്മുടെ അനുഭവം വെച്ച് ജീവൻ നിലനിൽക്കാൻ വളരെ അത്യാവശ്യമുള്ള വസ്തുവാണ് ദ്രാവകരൂപത്തിലുള്ള ജലം. ജലം ദ്രാവകരൂപത്തിൽ നിലനിൽക്കണമെങ്കിൽ അനുകൂലമായ താപനില...