സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളെ പോലെയെന്ന്
ഗ്രീ ക്ക് ഇതിഹാസത്തിലെ മനുഷ്യന്റെയും കുതിരയുടെയും രൂപത്തോടു കൂടിയ കഥാപാത്രമാണ് സെന്റോർ. ഇതുപോ ലെ സൗരയൂഥത്തിലെ ഇരട്ടസ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളാണ് സെന്റോറുകൾ. ബാഹ്യ സൗരയൂഥത്തിൽ - പ്രധാനമായും വ്യാ ഴ ത്തിനും നെപ്റ്റ്യൂണിനും ഇടയിൽ- കാണപ്പെടുന്ന വസ്തുക്കളാണ് സെന്റോറുകൾ. ഇവ ഛിന്നഗ്രഹങ്ങളുടെ യും വാൽനക്ഷത്രങ്ങളുടെ യും സ്വഭാവസവിശേഷതകൾ വ ഹിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ മൂന്നിലൊന്ന് സെന്റോറുകളെങ്കിലും വാ ൽനക്ഷത്രങ്ങളുടെ സവിശേഷതക ൾ ഉള്ളവയാണ് എന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. നാസയുടെ വൈസ് (WIS E- Wide-field Infrared Survey Explorer) എന്ന ബഹിരാകാശ പേടകത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഭാഗമായ നിയോവൈസ് ആണ് ഇവയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ള ത്. സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ് എന്നാണ് പുതിയ പഠനം കാണിക്കുന്നത്. സ്ഥിരമായ ഒരു ഭ്രമണപഥത്തിലൂടെ യല്ല ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. പിണ്ഡം കൂടിയ ഗ്രഹങ്ങളുടെ സ്വാധീനമാകാം ഇവ യുടെ ഈ ചാഞ്ചാ...