ശനിയിൽ നിന്നൊരു ഭൂചിത്രം!



തലക്കെട്ടിൽ അൽപം അതിശയോക്തി ചേർത്തിട്ടുണ്ട്. ക്ഷമിക്കുക. ശനിയിൽ നിന്നല്ല; ശനിയുടെ സമീപത്തു നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. ശനിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന കാസ്സിനി എന്ന ബഹിരാകാശപേടകമാണ് ശനിയുടെ പശ്ചാത്തലത്തിലുള്ള ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുള്ളത്. ഇതിനു മുമ്പും രണ്ടു പ്രാവശ്യം കാസ്സിനി ഭൂമിയുടെ ഫോട്ടോ എടുത്തിട്ടുണ്ട്. എന്നാൽ ഇപ്രാവശ്യത്തേതിനുള്ള പ്രത്യേകത ഭൂമിയെ അതിന്റെ ശരിയായ നിറത്തിൽ തന്നെ ഈ ചിത്രത്തിൽ കാണാം എന്നതാണ്. 144 കോടി കി.മീറ്റർ അകലെ നിന്നെടുത്ത ഈ ചിത്രം കാസ്സിനി ബഹിരാകാശ പേടകം നമുക്കു നൽകിയ ഒരു അമൂല്യമായ സംഭാവനായാണ്.

അഭിപ്രായങ്ങള്‍