2012 ലെ തെരഞ്ഞെടുത്ത ബഹിരാകാശചിത്രങ്ങൾ

ഓരോ വർഷം കഴിഞ്ഞുപോകുമ്പോഴും ആ വർഷത്തെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളെ കുറിച്ച് ഒരു അവലോകനം വർഷാവസാനം നടത്താറുണ്ട്. ജ്യോതിശാസ്ത്രത്തിന്റെ കാര്യത്തിലും അത്തരം സംഗതികൾ നടന്നു കാണാം. അത്തരത്തിൽ ചില ഏജൻസികൾ തെരഞ്ഞെടുത്ത ബഹിരാകാശ ചിത്രങ്ങളെ ഒന്നു പരിചയപ്പെടാം.




ചൊവ്വ പര്യവേക്ഷണപേടകമായ ക്യൂരിയോസിറ്റി തന്നെയായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ക്യൂരിയോസിറ്റിയുടെ നിരവധി ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് അതിന്റെ Mars Hand Lens Imager (MAHLI) ഉപയോഗിച്ചെടുത്ത സെൽഫ് പോർട്രെയ്റ്റുകൾ. ഈ കമ്പ്യൂട്ടർ കരങ്ങൾ ഉപയോഗിച്ചെടുത്ത ഈ ചിത്രങ്ങളിൽ അതിറങ്ങിയ ഗെയിൽ ഗർത്തവും അതിന്റെ വടക്കെ അതിരും കാണാം. കൂടുതൽ ക്യൂരിയോസിറ്റി ചിത്രങ്ങൾക്ക് ഇതിലേ...


 ശ്രദ്ധേയമായ കുറെ ചിത്രങ്ങൾ അയച്ചു തന്ന മറ്റൊരു ദൗത്യമാണ് ഡോൺ ബഹിരാകാശപേടകത്തിന്റേത്. വെസ്റ്റ എന്ന കുള്ളൻ ഗ്രഹത്തെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ഈ ചിത്രങ്ങളിലൂടെ നമുക്ക്ഭിച്ചത്. ഇവിടെയുള്ള ഒരു പർവ്വതത്തിന് നമ്മുടെ എവറസ്റ്റ് കൊടുമുടിയെക്കാൾ ഉയരമൂണ്ടെന്ന വസ്തുത ആശ്ചര്യജനകം തന്നെയാണ്. കൂടുതൽ വിവരങ്ങൾ ഇവിടെ.

 തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ വിന്യാസം. എൻവിസാറ്റ് ഉപഗ്രഹം എടുത്ത ചിത്രം. കഴിഞ്ഞ വർഷത്തെ മനോഹരമായ ചിത്രങ്ങളിൽ ഒന്നാണിതും. കാർബ്ബൺ സന്തുലനം നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കാണ് ഫൈറ്റോപ്ലാങ്ക്ടണുകൾക്കുള്ളത്. കൂടുതലറിയാൻ...


യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ
Visible and Infrared Survey Telescope for Astronomy (VISTA) എടുത്ത ഹെലിക്സ് നെബുലയുടെ ചിത്രം. 700 പ്രകാശവർഷങ്ങൾക്കപ്പുറം കിടക്കുന്ന പ്ലാനറ്ററി നെബുലയാണ് ഹെലിക്സ്. കൂടുതൽ വിസ്റ്റ ചിത്രങ്ങൾഇവിടെ


ബൃഹച്ഛ്വാനം (Canis Major) നക്ഷത്രഗണത്തിൽ തോറിന്റെ ഹെൽമറ്റ് എന്ന നെബുല. 2012 ഒക്ടോബറിൽ ഭൂമിയിൽ നിന്ന് 15,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന് 30 പ്രകാശവർഷം വിസ്താരമുണ്ട്. വിശദാംശം ഇവിടെ.


Sharpless 2-106 എന്ന നക്ഷത്രരൂപീകരണ പ്രദേശം ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം. വിശദാംശങ്ങൾ ഇവിടെ.


നാസയുടെ ബഹിരാകാശപേടകമായ കാസ്സിനി എടുത്ത ശനിയുടെ ഉത്തരധ്രുവത്തിന്റെ ചിത്രം. 2012 നവംബർ മാസത്തിലാണ് ഈ ചിത്രം എടുത്തത്.

2012ലെ കുറച്ചു നല്ല ബഹിരകാശ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ചിത്രങ്ങൾക്ക് നാസ, ESA, ESO എന്നിവയോട് കടപ്പാട്
 

അഭിപ്രായങ്ങള്‍