ഡീപ് ഇമ്പാക്റ്റ് ഹാര്ട്ളിയെ കണ്ടു
     വാല്‍നക്ഷത്രങ്ങള്‍ എന്നും നമുക്ക് അത്ഭുതമാണ് തന്നിരുന്നത്. പല അന്ധവിശ്വാസങ്ങളും     ഇവയെ ചുറ്റിപ്പറ്റി നിലവിലുണ്ട് താനും. ഓരോ വര്‍ഷവും നിരവധി വാല്‍നക്ഷത്രങ്ങള്‍ വന്നുപോകുന്നുന്ടെങ്കിലും അപൂര്‍വമായി മാത്രമേ നഗ്ന നേത്രങ്ങള്‍  കൊണ്ട് നമുക്കിവയെ   കാണാന്‍ കഴിയൂ. പക്ഷെ ശാസ്ത്രജ്ഞര്‍ സൂര്യ സമീപത്തേക്ക് വരുന്ന ഓരോ വാല്നക്ഷത്രതെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇതിനായി ഡീപ് ഇമ്പാക്റ്റ്(deep impact)  എന്ന ഒരു ബഹിരാകാശ പേടകം തന്നെ വിക്ഷേപിച്ച്ചിട്ടുണ്ട്. 
          26 വര്‍ഷങ്ങള്‍ക്കുമുമ്പ് ആസ്ട്രേലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ മാല്‍കം ഹാര്ട്ട്ലിയാണ് ഹാര്ട്ട്ലി 2 എന്ന വാല്‍നക്ഷത്രം കണ്ടെത്തിയത്. അന്നത്തെ അവ്യക്തമായ ചിത്രത്തിന്റെ സ്രഷ്ടാവ് ഇന്നത്തെ ചിത്രം കണ്ടപ്പോള്‍ അത്ഭുതം മറച്ചുവെച്ചില്ല.
സൌരയൂഥം രൂപം കൊള്ളുന്ന കാലത്തുള്ള അതിന്റെ സാമ്പിലാണ് വാല്‍നക്ഷത്രങ്ങള്‍ എന്ന് പറയുന്നു. അതുകൊണ്ട് വാല്നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സൌരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി സമസ്യകള്‍ക്ക് ഉത്തരം കാണാന്‍ വാല്‍ന്ക്ഷത്രങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
     നവംബര്‍ 4 നു ഇന്ത്യന്‍ സമയം 8 pm നു ഡീപ് ഇമ്പാക്റ്റ് ഹാര്ട്ട്ലി  2 (haartly-2)   എന്ന വാല്‍നക്ഷത്രത്തിന്റെ 700 മീറ്റര്‍  സമീപത്തുകൂടി കടന്നുപോയി. നിരവധി ഫോട്ടോകള്‍ എടുത്തു ഭൂമിയിലെക്കയച്ച്ചു. 20 മിനിട്ടിനു ശേഷം ആദ്യത്തെ ഇമേജ് നാസ സ്വീകരിച്ചു.
സൌരയൂഥം രൂപം കൊള്ളുന്ന കാലത്തുള്ള അതിന്റെ സാമ്പിലാണ് വാല്‍നക്ഷത്രങ്ങള്‍ എന്ന് പറയുന്നു. അതുകൊണ്ട് വാല്നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സൌരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി സമസ്യകള്‍ക്ക് ഉത്തരം കാണാന്‍ വാല്‍ന്ക്ഷത്രങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ