ചൊവ്വയെ നോക്കി നോക്കി ഒഡീസ്സി

     ചൊവ്വയെ കുറിച്ചു പഠിക്കാന്‍ 2001 ലാണ് നാസ ഒഡീസ്സി എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ഡിസംബര്‍ 15 നു 3340 ദിവസം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ കാലം ചൊവ്വയെ പഠിച്ച പേടകം എന്ന ബഹുമതി കരസ്ഥമാക്കി. മാര്‍സ് ഗ്ലോബല്‍ സര്‍വയറിനായിരുന്നു ഇതു വരെ ഈ സ്ഥാനം.
    വളരെയേറെ   വിവരങ്ങള്‍ ഈ കാലയളവിനുള്ളില്‍ ഒഡീസ്സി നല്‍കി. 2002 ല്‍ ചൊവ്വയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ഉപരി തലത്തിനു തൊട്ടു താഴെ ഹൈഡ്രജന്‍ സാന്നിദ്ധ്യം ഉണ്ടെന്നു കണ്ടെത്തി. ഇത് ചൊവ്വയിലെ മണ്ണിനടിയില്‍ ഘനീഭവിച്ചു കിടക്കുന്ന ജലത്തിലേത് ആണെന്ന് പിന്നീട് തെളിഞ്ഞു. ഭൂമിയിലെക്കാള്‍ കൂടുതല്‍ ആണ് അവിടത്തെ റെഡിയേഷന്‍ ലെവല്‍ എന്നും കണ്ടെത്തി.സ്പിരിറ്റ്‌, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ എത്തിക്കുന്നതിലും മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍, മാര്‍സ് റെക്കനൈസെന്‍സ് ഓര്‍ബിറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലും ഒഡീസി അതിന്റെ പങ്കു വഹിച്ചു. ഇനി 2012 ല്‍ വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് സയന്‍സ് ലബോറ ട്ടറിയെ സഹായിക്കാനും ഒഡീസിയുണ്ടാകും. 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക