സോഹോ രണ്ടായിരം വാല്‍നക്ഷത്രങ്ങളെ കണ്ടു

       സോഹോ (SOHO- Solar and Heliospheric Observatory) സൂര്യനെ പഠിക്കാന്‍ വേണ്ടി യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സിയും നാസയും ചേര്‍ന്ന്‌ വിക്ഷേപിച്ച ബഹിരാകാശപേടകമാണ്‌. സൂര്യനെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതു നമുക്കു നല്‍കിയിട്ടുണ്ട്‌. അതിനോടൊപ്പം തന്നെ സൂര്യനെ സന്ദര്‍ശിക്കാന്‍ വരുന്ന വാല്‍നക്ഷത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സോഹോ നല്‍കുന്നു. ഡിസംബര്‍ 26ന്‌ സോഹോ രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടതായി സ്ഥിരീകരിച്ചു. 

      സോഹോ അതിന്റെ LASCO (Large Angle and Spectrometric Coronograph ) കാമറ ഉപയോഗിച്ച്‌ സൂര്യന്റെയും അതിനു സമീപത്തു വരുന്ന മറ്റു വസ്തുക്കളുടെയും ചിത്രങ്ങള്‍ എടുക്കുന്നു. ഇത്‌ 18 രാജ്യങ്ങളിലെ എഴുപതിലേറെ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നുണ്ട്‌. മൈക്കല്‍ കുസിയാക്‌ (Michal Kusiak) എന്ന പോളിഷ്‌ ശാസ്ത്ര വിദ്യാര്‍ഥിയാണ് സോഹോ ഇമേജുകള്‍ വിശകലനംചെയ്ത്‌ രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്‌. അദ്ദേഹം ആദ്യത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തുത്‌ 2007ലാണ്‌. പിന്നീട്‌ ഇതു വരെയായി നൂറിലേറെ വാല്‍നക്ഷത്രങ്ങളെ കണ്ടെത്തി.  ആദ്യത്തെ ആയിരം വാല്‍നക്ഷത്രങ്ങളെ കണ്ടെത്താന്‍ സോഹോ എടുത്തത്‌ പത്തു വര്‍ഷമാണെങ്കില്‍ അടുത്ത പത്തെണ്ണം കണ്ടെത്താന്‍ എടുത്തത്‌ അഞ്ചു വര്‍ഷം മാത്രമാണ്‌. ഡിസംബറില്‍ മാത്രം 37  പുതിയ വാല്‍നക്ഷത്രങ്ങളെ കണ്ടെത്തി. സോഹോ ഇമേജുകള്‍ ഉപയോഗിച്ച്‌ വാല്‍നക്ഷത്രങ്ങളെ വേട്ടയാടുന്നവരുടെ വര്‍ദ്ധിക്കുന്നതാണത്രെ ഇതിനു കാരണം.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക