ഒറിയോണ്‍

     ബഹിരാകാശത്തില്‍ നക്ഷത്ര നിരീക്ഷണത്തെ സഹായിക്കുന്ന കുറിപ്പുകള്‍ കൂടി നല്‍കാന്‍ തുടങ്ങുകയാണ്‌. ആദ്യത്തേത്‌ ഓറിയോണിനെ കുറിച്ചു തന്നെ ആകാം. കാരണം ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന വളരെ മനോഹരമായ നക്ഷത്രഗണമാണിത്‌.
      രാത്രി 9 മണിക്ക്‌ ആകാശമദ്ധ്യത്തില്‍ നിന്നു കിഴക്കു മാറി ചിത്രത്തിലേതു പോലെ ഒരു കൂട്ടം നക്ഷത്രങ്ങളെ കാണാം. നടുവില്‍ ഒരു വരിയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങളാണ്‌ വേട്ടക്കാരന്റെ ബെല്‍റ്റ്‌. മിണ്റ്റാക്ക, അല്‍നിലം, അല്‍നിതാക്‌ എന്നിങ്ങനെയാണു ഈ നക്ഷത്രങ്ങളുടെ പേര്‌.വേട്ടക്കരന്റെ വലതു തോളാണ്‌ തിരുവാതിര (beelgeuse). ഇതൊരു ചുപ്പു ഭീമന്‍ നക്ഷത്രമാണ്‌. ഭൂമിയില്‍ നിന്ന് 640   പ്രകാശവര്‍ഷം അകലെയാണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌. ഇടതു തോള്‍ ബെല്ലട്രിക്സ്‌. ഇടതു കാലില്‍ കാണുന്ന നീല നക്ഷത്രമാണ്‌റീഗെല്‍. 772 പ്രകാശവര്‍ഷം അകലെ കിടക്കുന്നു. വലതു കാല്‍ സെയ്ഫ്‌. വേട്ടക്കരന്റെ  തലയാണ്‌ നമ്മുടെ മകീര്യം. ബെല്‍റ്റില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന മൂന്നുനക്ഷത്രങ്ങളുണ്ട്‌. ഇതു വാളാണത്രെ. ഇതിന്റെ മദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ ഒറിയോണ്‍ നെബുല. 
      ഋഗ്വേദത്തില്‍ ഈ ഗണത്തെ മാന്‍(മൃഗം) എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. തിരുവാതിര, ബെല്ലാട്രിക്സ്‌, റീഗല്‍, സെയ്ഫ്‌ എന്നിവ മാനിന്റെ കാലുകളും മകീര്യം (മൃഗശീര്‍ഷം) മാനിന്റെ തലയുമാണ്‌. വേട്ടക്കരന്റെ വാള്‍ മാനിനു നേരെ എയ്തു വിട്ട അസ്ത്രവും ബെല്‍റ്റ്‌ അസ്ത്രത്തെ തടയുന്ന ത്രിമൂര്‍ത്തികളും ആണത്രെ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക