ഓക്സിജൻ തന്മാത്രകളുടെ ഒളിച്ചുകളി അവസാനിക്കുന്നുവോ?
![]() |
credit: JPL |
പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ അളവെടുത്താൽ മൂന്നാം സ്ഥാനത്താണ് ഓക്സിജന്റെ സ്ഥാനം. എന്നാൽ തന്മാത്രാ രൂപത്തിലുള്ള ഓക്സിജനെ വളരെ കുറഞ്ഞ അളവിൽ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. നമ്മൾ ശ്വസിക്കുന്ന വായുവിൽ 20%ൽ താഴെ മാത്രമാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജൻ കാണപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള സ്പയ്സിലാകട്ടെ ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ അണുരൂപത്തിലുള്ള ഓക്സിജനെ ധാരാളമായി കാണപ്പെടുന്നുണ്ടു താനും.
ഇതിനൊരറുതി വരുത്തിയിരിക്കുകയാണ് ESA യുടെ ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ. അങ്ങു ദൂരെ ഓറിയൺ പടലത്തിൽ നക്ഷത്രങ്ങൾ രൂപമെടുത്തുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഓക്സിജൻ തന്മാത്രകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. '1770കളിൽ ഓക്സിജൻ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 230 വർഷങ്ങളിലേറെ കാത്തിരിക്കേണ്ടിവന്നു സ്പേസിലെ ഓക്സിജൻ തന്മാത്രകളുടെ അസ്ഥിത്വം തെളിയിക്കാൻ' എന്ന് നാസയുടെ ഹെർഷൽ പ്രോജക്ട് സൈന്റിസ്റ്റായ പോൾ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. നാസയുടെ കൂടി സഹകരണത്തോടു കൂടി യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന പ്രോജക്ടാണ് ഹെർഷൽ. 2007ൽ സ്വീഡന്റെ ഓഡിൻ ടെലസ്കോപ് ഓക്സിജൻ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് സ്ഥിരീകരിക്കാൻ അവർക്കായില്ല.
ഗോൾഡ് സ്മിത്തിന്റെയും കൂട്ടുകാരുടെയും അഭിപ്രായം ഈ ഓക്സിജൻ തന്മാത്രകൾ ഐസ് പരലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരിക്കും എന്നാണ്. ഈ ഐസുകട്ടകൾ ഉരുകി സ്വതന്ത്രമായവയായിരിക്കാം ഒറിയൺ നെബുലയിൽ കാണുന്ന ഓക്സിജൻ തന്മാത്രകൾ എന്നും അവർ കണക്കു കൂട്ടുന്നു. പ്രപഞ്ചത്തിൽ ധാരാളമുള്ള മൂലകം എന്ന നിലയിൽ ഓക്സിജൻ തന്മാത്രകൾ ധാരാളമായി കാണപ്പെടേണ്ടതാണ്. എന്നാൽ ഇപ്പോഴും അതിനു കഴിഞ്ഞിട്ടില്ല. ഒരു സ്പോട്ട് കണ്ടെത്താനായി എന്നു മാത്രമേ പറയാനാകൂ. ഏതായാലും മറ്റു നക്ഷത്രരൂപീകരണ മേഖലകളിലേക്കു കൂടി ഓക്സിജൻ വേട്ട വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.
![]() |
credit: JPL |
പുതിയ അറിവുകളാണ് ഓരോ തവണയും ഇവിടെ നിന്നും കിട്ടുന്നത് ... നന്ദിയുണ്ട്ട്ടോ ...
മറുപടിഇല്ലാതാക്കൂThanks a ton Shaji! Do keep writing..!
മറുപടിഇല്ലാതാക്കൂകൊച്ചു നാളിലെ തന്നെ ഏറ്റവും ഇഷ്ടമുള്ള വിഷയമായിരുന്നു സ്പേസും അസ്ട്രോനോമിയും .. ശാസ്ത്ര സാഹിത്യ പരിഷത പുസ്തകങ്ങളോട് തീര്‍ത്താല്‍ തീരാര്ത് നന്ദിയുണ്ട്.. ഇപ്പൊ മലയാളത്തില്‍ ഉള്ള താങ്കളുടെ ഈ ബ്ലോഗ് കാണുമ്പോള്‍ കുട്ടിക്കാലം ഓര്മ വരുന്നു .. അന്ന് വൈകുന്നേരങ്ങളില്‍ കൊള്ളിമീനെയും കൃത്രിമ ഉപഗ്രഹങ്ങളെയും നോക്കി നിന്നതും സ്കയിലാബ് താഴെ വീണു മണ്ടക്കടിക്കുമോ എന്ന് ഭയപ്പെട്ടതും ..ഒരു പാട് നന്ദി.. ഒരുപാട് പേര്‍ക്ക് താങ്കളുടെ ഈ ബ്ലോഗ് ഗുണം ചെയ്യുമെന്ന് തന്നെ കരുതുന്നു ..
നന്ദി, നല്ല അഭിപ്രായങ്ങൾക്ക്.
മറുപടിഇല്ലാതാക്കൂതലയിൽ കൈയ്യും വെച്ചു നടന്നിരുന്ന ഒരു സ്കൈലാബോർമ്മ എന്റെ മനസ്സിലുമുണ്ട്. അത് വീണു എന്ന വാർത്ത വായിച്ചപ്പോഴുണ്ടായ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു. നാലാം ക്ലാസ്സിലായിരുന്നു അന്ന്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയ ഒരു ശാസ്ത്ര പുസ്തകമാണ് എന്റെ കണ്ണുകളെ ആകാശത്തേക്ക് തിരിച്ചത്. പിന്നീട് അത് വിപുലമാക്കിയത് പരിഷത്തും.
തലക്കെട്ട് കണ്ടാണ് ഇവിടെ എത്തിയത്.ഏറ്റവും ഇഷ്ടമുള്ള വിഷയവുമാണ്.അറിവ് പകര്‍ന്നതിന് നന്ദി.
മറുപടിഇല്ലാതാക്കൂ