2012, ഏപ്രിൽ 8, ഞായറാഴ്‌ച

ചൊവ്വയിൽ ആനയോ?!
ഈ ചിത്രം ചൊവ്വയിൽ നിന്നെടുത്തതാണ്. നാസയുടെ മാർസ് റെക്കനൈസൻസ് ഓർബിറ്ററിലെ ശക്തികൂടിയ ഹൈറൈസ് (HiRISE) കാമറ ഉപയോഗിച്ച് എടുത്തതാണിത്. പിന്നെന്തിനു സംശയിക്കണം?

ചൊവ്വയിലെ എലീസിയം പ്ലാനീഷ്യ എന്ന പ്രദേശത്ത് 100മില്യൻ വർഷങ്ങൾക്കു മുമ്പ് അഗ്നിപർവ്വതം പൊട്ടി ഒഴുകിയ ലാവ ഉറഞ്ഞുണ്ടായ രൂപമാണിത്. ശരിക്കും ഒരു ആനത്തല! ഇതു പോലെ നിരവധി രൂപങ്ങൾ ചൊവ്വയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ പലതും ചില മാധ്യമങ്ങൾ തെറ്റായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ രണ്ടുവർഷം മുമ്പ് വ്യാപകമായി പ്രചരിച്ചതായിരുന്നു ചൊവ്വയിൽ കരടിയെ കണ്ടെന്നത്. നമ്മുടെ രണ്ടു വലിയ മലയാളം ദേശീയപത്രങ്ങൾ(അങ്ങനെയാണ് അവർ അവകാശപ്പെടുന്നത്) ഇത് വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും ചെയ്തു.

പാരീഡോളിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ നിത്യജീവിതത്തിലും നാം പലപ്പോഴും കണ്ടിട്ടുണ്ടാവും‌--ആകാശത്തിലെ മേഘങ്ങളിൽ, ടാറിട്ട റോഡുകളിൽ മഴ പെയ്തു തോർന്നതിനു ശേഷം...

ഇങ്ങനെയുള്ള മറ്റു ചില ചിത്രങ്ങൾ ചൊവ്വയിൽ നിന്ന്---


1 അഭിപ്രായം:

Get

Blogger Falling Objects