സൂര്യനിൽ മഴപെയ്യുന്നുവോ?







സൂര്യനിൽ മഴയോ? സംശയമുണ്ടെങ്കിൽ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. സൂര്യനിൽ മഴ പെയ്യുന്നതു ശരിക്കും കാണാം.

"മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യൻ" ഇപ്പോൾ കെട്ടുപോകുമോ എന്നാണു പേടിയെങ്കിൽ വേണ്ട. അവിടെ മഴയായി ഉതിർന്നു വീഴുന്നത് ജലകണങ്ങളല്ല, പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യകണങ്ങളാണ്. സൗരാന്തരീക്ഷ ദ്രവ്യ വിസ്ഫോടനവും (coronal mass ejection ) അതിന്റെ തിരികെ വീഴ്ചയുമാണ് ഇതിൽ കാണുന്നത്. വളരെ ശക്തിയായി പുറത്തേക്കു തെറിക്കുന്ന പ്ലാസ്മാ ദ്രവ്യകണങ്ങൾ സൂര്യന്റെ ഗുരുത്വവലിവു കാരണം അതിലേക്കു തന്നെ തിരിച്ചു വീഴുന്നു. അതേസമയം സൂര്യനിൽ നിന്നും പുറത്തേക്കുള്ള ഊർജ്ജപ്രവാഹത്തിന്റെ തള്ളൽ ഈ വീഴ്ചയുടെ വേഗത കുറയുന്നതിനു കാരണമാകുന്നു.

കഴിഞ്ഞ 16ന് ഉണ്ടായ ശക്തിയേറിയ ദ്രവ്യവിസ്ഫോടനത്തിന്റെ ദൃശ്യം ഹിനോഡെ ബഹിരാകാശ പേടകത്തിലെ സോളാർ ഓപ്റ്റിക്കൽ ടെലിസ്കോപ് ഉപയോഗിച്ചു പകർത്തിയതാണ് ഈ വീഡിയോ.

അഭിപ്രായങ്ങള്‍

  1. പ്രബഞ്ച പ്രതിഭാസങ്ങളെ കുറിച്ച് പറയുമ്പോള്‍ അതാ ഒരു പശു: എന്നുപറയുന്നതുപോലെ പറഞ്ഞു പോകരുത് എന്നൊരഭിപ്രായം പറയുന്നത് നിരുല്‍സാഹപ്പെറ്റുത്തുവാനല്ല,ഒരു നല്ല വിവരണം ആവാമായിരുന്നു,ഇതുപോലുള്ള വിശയങ്ങളെ കുറിച്ച് പറയുമ്പോള്‍ വായനക്കാരില്‍ അത് ജിന്‍‍ജാസയുണ്ടാക്കുകയും ഇഷ്ടമുള്ളവര്‍ കൂടുതലറിവുകള്‍കായി നീങ്ങുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ നിർദ്ദേശത്തിന് നന്ദി. ഇനി കൂടുതൽ ശ്രദ്ധിക്കുന്നതായിരിക്കും.

      ഇല്ലാതാക്കൂ
  2. ഇനിയും വരാം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക