നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു

കടപ്പാട്: നാസ


നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി സൂര്യനോടടുത്തുകൊണ്ടിരിക്കുന്ന ഐസോൺ എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധാരാളമായി കാർബൺ ഡയോക്സൈഡും പൊടിപടലങ്ങളും പുറംതള്ളുന്നതായി കണ്ടെത്തിയിരിക്കുന്നു. ജൂൺ 13൹ സ്പിറ്റ്സറിന്റെ ഇൻഫ്രാ റെഡ് അറെ കാമറ പിടിച്ചെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ പുറംതള്ളുന്ന പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന വാലിന്റെ ഇപ്പോഴത്തെ നീളം ഏകദേശം 2,99,981.72 കി.മീറ്റർ വരുമത്രെ!
     നാസയുടെ കോമറ്റ് ഐസോൺ ഒബ്സർവേഷൻ കാമ്പയിൻ എന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന കാരി ലിസ്സെ ആണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
      ഐസോൺ പുറംതള്ളുന്ന വാതകങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കാർബൺ ഡൈയോക്സൈഡ് ആണ്. 9,97,903.214കി.ഗ്രാം വാതകങ്ങളും 5,44,31,084.4 കി.ഗ്രാം പൊടിപടലങ്ങളുമാണത്രെ ഓരോ ദിവസവും ഈ വാൽനക്ഷത്രം പുറംതള്ളിക്കൊണ്ടിരിക്കുന്നത്. സ്പിറ്റ്സർ ഈ നിരീക്ഷണം നടത്തുന്ന സമയത്ത്  ഐസോൺ സൂര്യനിൽ നിന്ന് 50,21,15,328 കി.മീറ്റർ അകലെയായിരുന്നു.
     ഈ നൂറ്റാണ്ടിലെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ഐസോണിന്റെ വ്യാസം ഏതാണ്ട് അഞ്ചു കി.മീറ്ററോളം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതാണ്ട് ഒരു ചെറിയ പർവ്വതത്തോളം! 350 കോടി കി.ഗ്രാമിലേറെ ഭാരവും കാണുമത്രെ!
     2012 സെപ്റ്റംബർ 21നാണ് സി/2012 എസ്1 എന്ന് ഔദ്യോഗിക നാമം നൽകപ്പെട്ട ഐസോൺ കണ്ടെത്തുന്നത്. റഷ്യയിലെ ഇന്റർനാഷണൽ സയന്റിഫിക് ഓപ്റ്റിക്കൽ നെറ്റ്‌വർക്ക്(ISON) എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോൺ നോവിചോനോക്കും ചേർന്നാണ് ഇത് കണ്ടെത്തിയത്. അപ്പോൾ ഇതിന്റെ സ്ഥാനം വ്യാഴത്തിനും ശനിക്കും ഇടയിലായിരുന്നു. സൂര്യനിൽ നിന്ന് ഒരു പ്രകാശം വർഷം അകലെ കിടക്കുന്ന ഊർട്ട് മേഘത്തിൽ നിന്നും വരുന്നതാണ് ഇത് എന്ന് കരുതപ്പെടുന്നു. ഇത്രയും അകലെ നിന്ന് വളരെ അപൂർവ്വമായി മാത്രമേ വാൽനക്ഷത്രങ്ങൾ സൂര്യസമീപത്തെത്താറുള്ളു.
     ആഗസ്റ്റു മാസത്തോടു കൂടി ചെറിയ ദൂരദർശിനികഉപയോഗിച്ചു തന്നെ ഐസോണിനെ നിരീക്ഷിക്കാനാവും.  ക്റ്റോബർ അവസാനത്തോടു കൂടി നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാൻ കഴിയും. നവംബർ 28൹ സൂര്യന്റെ ഏറ്റവും അടുത്തെത്തുമ്പോൾ  തകർന്നു പോയില്ലെങ്കിൽ ചന്ദ്രനോളം വലിപ്പത്തിൽ കാണാൻ കഴിയുമത്രെ!!!
 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക