ആഗസ്റ്റിലെ ആകാശം

2013 ആഗസ്റ്റ് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8മണിക്ക് കാണാൻ കഴിയുന്ന ആകാശം.

* ഈ മാസത്തിന്റെ ആദ്യപകുതിയിൽ സൂര്യാസ്തമനത്തിനു ശേഷം ശുക്രനെ ചിങ്ങം രാശിയിൽ കാണാം. 11൹ കന്നി രാശിയിലേക്ക് പ്രവേശിക്കും.
* ശനിയെ ഈ മാസം മുഴുവൻ കന്നി രാശിയിൽ തന്നെ കാണാം. 
* വ്യാഴത്തെയും ചൊവ്വയെയും മാസാവസാനം സൂര്യോദയത്തിനു മുമ്പ് മിഥുനം രാശിയിൽ കണാം. 
* 10൹ സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം.
* 13൹ ചന്ദ്രൻ ശനിയുടെ സമീപത്തെത്തും
ഈ മാസത്തെ മറ്റൊരു മനോഹരമായ കാഴ്ച വൃശ്ചികം രാശിയാണ്. രാത്രി എട്ടു മണിക്ക് തലക്കു മുകളിൽ അൽപം തെക്കുമാറി തേളിന്റെ ആകൃതിയിൽ കിടക്കുന്ന ഈ രാശിയെ പെട്ടെന്നു തന്നെ തിരിച്ചറിയാം. നല്ല വണ്ണം തെളിഞ്ഞ ആകാശമാണെങ്കിൽ ഇതിന്റെ വാലിലൂടെ വടക്കോട്ടു നീണ്ടു കിടക്കുന്ന മേഘശകലങ്ങൾ പോലെ ആകാശഗംഗയും കാണാം.
    'മഴപെയ്തു മാനം തെളിഞ്ഞ നേരം' രാത്രിയിലെപ്പോഴെങ്കിലും കിട്ടുകയാണെങ്കിൽ  ഇവയെല്ലാം ഒന്നു കണ്ടുനോക്കാം.

അഭിപ്രായങ്ങള്‍

  1. അഗുസ്റ്റ് 12 ന്നു രാത്രി പെര്സീദ് ഗണത്തില്‍ നിന്നും ഉലക വര്ഷം
    ആകാശം തെളിഞ്ഞെങ്ങില്‍ നല്ല കാഴ്ച ആയിരിക്കും.
    ചന്ദ്രമോഹന്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക