കാസിയോപ്പിയ വീഞ്ഞിന്റെ റാണി

       ഇപ്പോള്‍  വടക്കന്‍ മാനത്ത്‌ കാണാന്‍ കഴിയുന്ന മനോഹരമായ ഒരു നക്ഷത്ര ഗണമാണ്‌ കാസിയോപ്പിയ. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞന്‍ ടോളമി തയ്യാറാക്കിയ 48 ഗണങ്ങളുടെ ലിസ്റ്റില്‍ കാസിയോപ്പിയയുമുണ്ടായിരുന്നു. ഇതിനെ ഇപ്പോള്‍ ആകാശത്തിന്റെ വടക്കു ഭാഗത്ത്‌ W ആകൃതിയില്‍ കാണാം. ഇതിലെ 'a' നക്ഷത്രത്തിന്‌ 300  മില്യന്‍ വര്‍ഷം പ്രായമുണ്ട്‌. മാത്രമല്ല ഇത്‌ ശക്തമായ ഒരു റേഡിയോ വികിരണ സ്രോതസ്സു കൂടിയാണ്‌. 1990  ല്‍ ചന്ദ്ര എക്സ്‌-റേ ഓബ്സര്‍വേറ്ററി എടുത്ത ആദ്യത്തെ ഇമേജ്‌ ഈ നക്ഷത്രത്തിണ്റ്റേതായിരുന്നു. M 52, M 103  എന്നീ രണ്ടു ഓപ്പണ്‍ ക്ളസ്റ്ററുകള്‍ ഈ ഗണത്തുലുണ്ട്‌. ഒരു ടെലിസ്കോപ്പിലൂടെ ഇവയെ കാണാം. 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക