പെഗസസ്: ആകാശവീഥിയിലെ അശ്വസാന്നിദ്ധ്യം



ഗ്രീക്ക് മിത്തോളജിയിലെ പറക്കുന്ന കുതിരയാണ് പെഗസസ്. ഈ കുതിരയുടെ രൂപം അവര്‍ ആകാശത്തെ നക്ഷത്രങ്ങളില്‍ കാണുകയും ആ നക്ഷത്രഗണത്തിന് പെഗസസ് എന്ന് പേര് നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാത്രി 8 മണിക്ക് ആകാശമദ്ധ്യത്തില്‍ അല്‍പം പടിഞ്ഞാറു മാറി ഈ താരഹയത്തെ കാണാം. ഇതിലെ ആല്‍ഫ(markkab), ബീറ്റ(sheet), ഗാമ(aljenib) നക്ഷത്രങ്ങളും ആന്‍ഡ്രോമീഡയിലെ ആല്‍ഫ(sirah), നക്ഷത്രവും ഒരു ചതുരം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ ഭാരതീയര്‍ ഭാദ്രപദ ചതുരം എന്നാണു വിളിച്ചിരുന്നത്. ഇതിലെ പടിഞ്ഞാറു ഭാഗത്തുള്ള രണ്ടെണ്ണമാണ് പൂരോരുട്ടാതി. കിഴക്കു ഭാഗത്തുള്ള രണ്ടെണ്ണം ഉത്രട്ടാതിയും.


ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തിയ സൂര്യസമാന നക്ഷത്രവും(51 pegasi) അന്തരീക്ഷത്തില്‍ ജലബാഷ്പം കണ്ടെത്തിയ സൌരേതരഗ്രഹവും(HD 209458b) ആദ്യമായി നേരിട്ട് നിരീക്ഷിച്ച സൌരേതരഗ്രഹവും(HR 8799) ഈ ഗണത്തിലാണുള്ളത്. M15 എന്ന ഗ്ലോബുലാര്‍ ക്ലസ്റ്റര്‍, NGC 7742 എന്ന ഗാലക്സി എന്നിവ ഇതിലുണ്ട്. 


     ടോളമിയുടെ 48 ഗണങ്ങളുള്ള  ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന പെഗസസിനെ ആധുനിക നക്ഷത്ര ഗണസഞ്ചയത്തിലും ഉള്‍പെടുത്തി. 


     ഭാരതീയര്‍ ഭാദ്രപദചതുരത്തെ രാവണന്‍ കട്ടില്‍ എന്നും പറഞ്ഞിരുന്നു. ഒരു ഭാഗം വീതി കൂടിയും എതിര്‍ഭാഗം വീതി കുറഞ്ഞും ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. തല വെക്കുന്ന ഭാഗം രാവണന് വീതികൂടുതല്‍ വേണമല്ലോ. 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക