കൊച്ചു കത്രീന്‍ സൂപ്പര്‍നോവ കണ്ടെത്തി.
പത്തു വയസ്സു മാത്രം പ്രായമുള്ള കത്രീന്‍ അറോറ ഗ്രേ ഒരു സൂപ്പര്‍ നോവ കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഒരു സൂപ്പര്‍ നോവ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിപ്പോള്‍ കത്രീന്‍. 2010ലെ അവസാന സന്ധ്യയില്‍ എടുത്ത UGC 3378 എന്ന ഗാലക്സിയുടെ ചിത്രം വിശകലനം ചെയ്ത് 2011 ജനുവരി 2 നാണ് പുതിയ സൂപ്പര്‍നോവ കണ്ടെത്തിയത്.
സൂര്യനെക്കാള്‍ വളരെ വലിയ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച് അവസാനിക്കുന്നതാണ് സൂപ്പര്‍നോവ. ഈ സമയത്ത് അത് വളരെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജവികിരണങ്ങള്‍ പുറത്തു വിടുന്നതു മൂലം കൂടുതല്‍ തിളക്കത്തില്‍ കാണുന്നു. ഒരു നക്ഷത്രം പെട്ടെന്നൊരു ദിവസം കൂടുതല്‍ തിളങ്ങുന്നതായി കാണുകയോ നക്ഷത്രശൂന്യമായ ഒരു ഭാഗത്ത് പുതിയൊരു നക്ഷത്രം പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോഴാണ് സൂപ്പര്‍ നോവയെ തിരിച്ചറിയുന്നത്. ഈ തിളക്കം അധികകാലം നിലനില്‍ക്കുകയില്ല. വിദൂരസ്ഥ ഗാലക്സികളിലെ സൂപ്പര്‍നോവകളെ തിരിച്ചറിയുന്നത് വ്യത്യസ്ത സമയങ്ങളിലെടുത്ത ചിത്രങ്ങളില്‍ ഈ പ്രതിഭാസം കാണുമ്പോഴാണ്. ഇങ്ങനെയാണ് കൊച്ചു കത്രീന്‍ പുതിയ സൂപ്പര്‍നോവയെ കണ്ടെത്തിയത്. തന്റെ പിതാവും അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനുമായ പോള്‍ ഗ്രേയുടെ ശേഖരത്തിലെ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് സൂപര്‍നോവ 2010lt എന്നു പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍നോവയെ കണ്ടെത്തിയത്. ആദ്യം പിതാവും പിന്നീട് മറ്റ് ജ്യോതിശാസ്ത്രജ്ഞരും ഈ കണ്ടെത്തലിന് അംഗീകാരം നല്‍കി.
സൂപ്പര്‍ നോവ സ്ഫോടന സമയത്താണ് പ്രപഞ്ചത്തിലെ ഭാരം കൂടിയ മൂലകങ്ങളെല്ലാം രൂപം കൊള്ളുന്നത്. പ്രപഞ്ചത്തിന്റെ പ്രായവും രൂപവും പഠിക്കാനും സൂപ്പര്‍ നോവകളെ ഉപയോഗിക്കുനു. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങളാണിവ. SN 2010lt കണ്ടെത്തിയ UGC 3378 എന്ന ഗാലക്സി 240 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്.
സൂര്യനെക്കാള്‍ വളരെ വലിയ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച് അവസാനിക്കുന്നതാണ് സൂപ്പര്‍നോവ. ഈ സമയത്ത് അത് വളരെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജവികിരണങ്ങള്‍ പുറത്തു വിടുന്നതു മൂലം കൂടുതല്‍ തിളക്കത്തില്‍ കാണുന്നു. ഒരു നക്ഷത്രം പെട്ടെന്നൊരു ദിവസം കൂടുതല്‍ തിളങ്ങുന്നതായി കാണുകയോ നക്ഷത്രശൂന്യമായ ഒരു ഭാഗത്ത് പുതിയൊരു നക്ഷത്രം പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോഴാണ് സൂപ്പര്‍ നോവയെ തിരിച്ചറിയുന്നത്. ഈ തിളക്കം അധികകാലം നിലനില്‍ക്കുകയില്ല. വിദൂരസ്ഥ ഗാലക്സികളിലെ സൂപ്പര്‍നോവകളെ തിരിച്ചറിയുന്നത് വ്യത്യസ്ത സമയങ്ങളിലെടുത്ത ചിത്രങ്ങളില്‍ ഈ പ്രതിഭാസം കാണുമ്പോഴാണ്. ഇങ്ങനെയാണ് കൊച്ചു കത്രീന്‍ പുതിയ സൂപ്പര്‍നോവയെ കണ്ടെത്തിയത്. തന്റെ പിതാവും അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനുമായ പോള്‍ ഗ്രേയുടെ ശേഖരത്തിലെ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് സൂപര്‍നോവ 2010lt എന്നു പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍നോവയെ കണ്ടെത്തിയത്. ആദ്യം പിതാവും പിന്നീട് മറ്റ് ജ്യോതിശാസ്ത്രജ്ഞരും ഈ കണ്ടെത്തലിന് അംഗീകാരം നല്‍കി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ