സൌരേതര ഗ്രഹത്തിന്റെ ബഹുവര്‍ണ്ണ ചിത്രം ലഭ്യമായി

       
      ജ്യോതിശാസ്ത്രത്തില്‍ നിറങ്ങള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്‌. നക്ഷത്രങ്ങളുടെ ഘടന, അന്തരീക്ഷം, താപനില എന്നിവയെ കുറിച്ചു പഠിക്കുന്നത്‌ അവ പുറത്തു വിടുന്ന വിടുന്ന വര്‍ണ്ണവികിരണങ്ങള്‍ ഉപയോഗിച്ചാണ്‌. സൌരേതര ഗ്രഹങ്ങളെ പഠിക്കുമ്പോള്‍ അവ പ്രതിഫലിപ്പിക്കുന്ന പ്രകാശവര്‍ണ്ണങ്ങള്‍ ഉപയോഗിക്കാം. ഗ്രഹങ്ങളിലെ മൂലകങ്ങള്‍ക്കും താപനിലക്കും അനുസരിച്ച്‌ അവ പ്രതിഫലിപ്പിക്കുന്ന പ്രകാശം വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (നിറങ്ങളില്‍) ഉള്ളവയായിരിക്കും. 
      പക്ഷെ ഇതു വരെയും സൌരേതര ഗ്രഹങ്ങളുടെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു ലഭിച്ചതായി ഒരു സംഘം ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നു. HD 189733 b എന്ന ഗ്രഹത്തിന്റെ  അള്‍ട്രാ വയലെറ്റ്‌, നീല, പച്ച നിറങ്ങളിലുള്ള ചിത്രങ്ങളാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. സ്പെയിനിലെ നോര്‍ഡിക്‌ ഓപ്ടിക്കല്‍ ടെലിസ്കോപ്പ്‌ (NOD) ഉപയോഗിച്ചാണ്‌ പുതിയ ഇമേജ്‌ എടുത്തിട്ടുള്ളത്‌. ഇനി സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക