സൂര്യന്റെ അഞ്ച് മടങ്ങ് പിണ്ഡവുമായി ഒരു തമോദ്വാരം





     
      സൂര്യന്റെ അഞ്ചു മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം കണ്ടെത്തിയിരിക്കുന്നു ഇൻസ്റ്റിട്യൂട്ടോ ഡി ആസ്ട്രോഫിസിക്കാ ഡി കനാറിയാസി(IAC)ലെ ഒരു സംഘം ശാസ്ത്രജ്നർ. സൂര്യന്റെ 5.4 മടങ്ങ് പിണ്ഡമുള്ള ഈ തമോദ്വാരം XTE J1859+226 എന്ന ബൈനറി സിസ്റ്റത്തിലെ ഒരംഗമാണ്. ഗ്രാൻ ടെലസ്കോപ്പിയോ കനാറിയാസ് (GAT)  ഉപയോഗിച്ചാണ് ഇതിന്റെ സ്പെക്ട്രോസ്കോപിക് വിശകലനങ്ങൾ നടത്തിയത്. 


     ബൈനറി നക്ഷത്രവ്യവസ്ഥയിലെ ഒന്ന് സാധാരണ നക്ഷത്രവും മറ്റേത് ഒരു തമോദ്വാരമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ആയിരിക്കും. ഇതിലെ തമോദ്വാരം അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രം സാധാരണ നക്ഷത്രത്തിലെ പദാർത്ഥത്തെ വലിച്ചെടുക്കും. ഇങ്ങനെ പദാർത്ഥത്തെ വലിച്ചെടുക്കുമ്പോൾ ആ ഭാഗത്തു നിന്ന് ശക്തമായ എക്സ് റേ വികിരണങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ഗലക്സിയിൽ തമോദ്വാരങ്ങളുള്ള ഇരുപതോളം ഇരട്ട നക്ഷത്രവ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്. വൾപിക്കുല എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് XTE J 1859+226 എന്ന ഈ എക്സ് റേ ബൈനറി സിസ്റ്റം സ്ഥിതി ചെയ്യുന്നത്. 1999ലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 12 വർഷത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇതിലൊന്ന് തമോദ്വാരമാണ് എന്ന വസ്തുത സ്ഥിരീകരിച്ചത്.


     തമോഗർത്തങ്ങളും ന്യൂട്രോൺ നക്ഷത്രങ്ങളും വൻനക്ഷത്രങ്ങൾ കത്തിത്തീർന്നതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങളാണ്. സൂര്യന്റെ 1.4 മടങ്ങ് പിണ്ഡമുള്ള നക്ഷത്രങ്ങൾ ന്യൂട്രോൺ നക്ഷത്രങ്ങളായി മാറും. ഇവക്കും അധികകാലത്തെ ആയുസ്സ് ഉണ്ടാകാറില്ല. തമോദ്വാരങ്ങളിൽ ചെന്നാണ് വൻനക്ഷത്രങ്ങളുടെ പരിണാമയാത്ര അവസ്സാനിക്കറുള്ളത്. 


    ഈ കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജീസസ്സ് കോറൽ സാന്റാനാ പറഞ്ഞു. തമോദ്വാരങ്ങളിലെ പദാർത്ഥത്തിന്റെ വിതരണത്തെ കുറിച്ച് പഠിക്കാനും വൻ‌നക്ഷത്രങ്ങളുടെ മരണം, തമോദ്വാരങ്ങളുടെ രൂപീകരണം, എക്സ് റേ ബൈനറി വ്യവസ്ഥകളുടെ പരിണാമം എന്നിവയെ കുറിച്ച് പഠിക്കുന്നതിനുള്ള വിലപ്പെട്ട വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കുമത്രെ.



അഭിപ്രായങ്ങള്‍

  1. ഈ പ്രപഞ്ചം എന്നു പറയുന്നത് മൊത്തത്തില്‍ ഒരു കള്ളനും പോലീസും കളിയാണല്ലോ !

    മറുപടിഇല്ലാതാക്കൂ
  2. എന്റമ്മോ.. ഇതൊന്നും വയ്ച്ചാല്‍ മണ്ടേല്‍ കേറില്ല ഭായ് !

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക