പ്രോസിയോൺ
കാനിസ് മൈനറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് പ്രോസിയോണ്‍ അഥവാ ആല്‍ഫാ കാനിസ് മൈനോറിസ്. രാത്രിയിലെ ആകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് ഇതിനുള്ളത്. ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതില്‍ പ്രോസിയോണ്‍ എ ഒരു മുഖ്യധാരാ നക്ഷത്രവും പ്രോസിയോണ്‍ ബി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവുമാണ്. ഏകദേശം 41 വര്‍ഷങ്ങള്‍ കൊണ്ടാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. ഭൂമിയില്‍ നിന്നും 11.46 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രം നമ്മുടെ അയല്‍വാസിയാണ് എന്നു പറയാം. ഭൂമിയോടടുത്തു കിടക്കുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് പ്രോസിയോണിനുള്ളത്.

പ്രോസിയോണ്‍ എയുടെ ബാഹ്യതാപനില 6530 കെല്‍വിന്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ 1.5 മടങ്ങ് പിണ്ഡവും രണ്ടു മടങ്ങ് ആരവും ഏഴു മടങ്ങ് തിളക്കവും ഇതിനുണ്ട്. പ്രോസിയോണ്‍ ബി സൂര്യന്റെ പത്തിലൊന്ന് പിണ്ഡം മാത്രമുള്ള ചെറിയൊരു നക്ഷത്രമാണ്. 1985ല്‍ പ്രോസിയോണിനെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു എക്സ്-റേ കൊറോണ കണ്ടെത്തുകയുണ്ടായി.

പ്രോസിയോണും സിറിയസ്സും തിരുവാതിരയും ചേര്‍ന്ന് ആകാശത്ത് ഒരു ത്രികോണം സൃഷ്ടിക്കുന്നതു കാണാം. ഇതിനെ വിന്റര്‍ ട്രയാംഗിള്‍ എന്നാണ് വിളിക്കുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക