മകീര്യം


വേട്ടക്കാരന്റെ തലയാണ് നമ്മുടെ മകീര്യം. (തിളക്കം കുറഞ്ഞ മൂന്നു നക്ഷത്രങ്ങള്‍). മൃഗശീർഷം എന്നത് ചുരുങ്ങിയാണത്രെ മകീര്യമായത്. സംസ്കൃതത്തില്‍ മൃഗം എന്നാൽ മാൻ എന്നും ശീർഷം എന്നാൽ തല എന്നുമാണ് അർത്ഥം. പ്രാചീന ഭാരതത്തിൽ വേട്ടക്കാരനെ മാനായും കൽപുരുഷനായും വേട്ടക്കാരനായും (ശബരൻ) ഒക്കെ സങ്കൽപിച്ചിരുന്നു.

ഇതിലെ പ്രധാന നക്ഷത്രമാണ് ലാംഡ (λ ) ഓറിയോണിസ് അഥവാ ലാംഡ ഓറി. ഇതിനെ മെയ്സാ എന്നു വിളിക്കുന്നു. അറബിയിൽ തിളങ്ങുന്നത് എന്നർത്ഥം വരുന്ന അൽ-മൈസൻ (Al-Maisan) എന്ന വാക്കിൽ നിന്നാണത്രെ ഈ പേരുണ്ടായത്. മറ്റു രണ്ടു നക്ഷത്രങ്ങളെ അൽ ഹക്കാ എന്നാണു വിളിക്കുന്നത്. ചൈനക്കാർ ഈ മൂന്നു നക്ഷത്രങ്ങളെയും ചേർത്ത് ആമയുടെ മൂക്ക് എന്നർത്ഥം വരുന്ന സീ സൂ എന്ന പേരാണ് നൽകിയിരിക്കുന്നത്. മെയ്സാ എന്ന നക്ഷത്രത്തിന് സീ സു യീ എന്നും വിളിക്കുന്നു.

മെയ്സാക്ക് സൂര്യന്റെ 28 മടങ്ങ് പിണ്ഡവും 6 മടങ്ങ് വ്യാസവുമുണ്ട്. ഇതിന് ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. പഴയൊരു സൂപ്പർനോവ സ്ഫോടനത്തിന്റെ അവശിഷ്ടമാണ് എന്നാണ് കരുതുന്നത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക