ഗോമൈസെപ്രോസിയോണിനെ കുറിച്ചാണല്ലോ നമ്മൾ അവസാനം പറഞ്ഞു നിർത്തിയത്. ഇനി കാനിസ് മൈനർ ഗണത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നക്ഷത്രമായ ഗോമൈസേയെ കുറിച്ചു പറയാം. കാനിസ് മൈനർ എന്ന വേട്ടപ്പട്ടിയുടെ കഴുത്തിലാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയിൽ നിന്നും ഏകദേശം 161 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. അതായത് പ്രോസിയോണിനെക്കാൾ 14 മടങ്ങ് അകലെയാണ് എന്ന്. പ്രകാശവർഷം എന്നാൽ എന്താണെന്നു മറന്നു പോയിട്ടില്ലല്ലോ അല്ലേ? പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് ഒരു പ്രകാശവർഷം എന്നു പറയുന്നത്. പ്രകാശത്തിന്റെ വേഗത അറിയാലോ? ഒരു സെക്കന്റിൽ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ! ഇനി നിങ്ങൾ കണക്കു കൂട്ടിക്കോളൂ. ഒരു മിനിറ്റിൽ സഞ്ചരിക്കുന്ന ദൂരം, ഒരു മണിക്കൂറിൽ, ഒരു ദിവസം... അങ്ങനെയങ്ങനെ

സൂര്യനെക്കാൾ നാലു മടങ്ങ് വലിപ്പമുണ്ട് നമ്മുടെ ഗോമൈസേക്ക്. തിളക്കമാണെങ്കിൽ 250 മടങ്ങും. സൂര്യന്റെ സ്ഥാനത്ത് ഇതിനെ ഒന്നു സങ്കല്പിച്ചു നോക്കൂ.സൂര്യനിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ നാലു മടങ്ങു ദ്രവ്യമുണ്ട് ഈ നക്ഷത്രത്തിൽ.

"മിർസാം അൽ ഖുമൈസാ" എന്ന അറേബ്യൻ പേരിൽ നിന്നാണത്രെ ഇതിന് ഗോമൈസേക്ക് എന്ന പേര് കിട്ടിയത്. കാഴ്ച മങ്ങിയ സ്ത്രീയുടെ അരഞ്ഞാണം എന്നാണ് ഈ അറേബ്യൻ പേരിന് അർത്ഥം. ചൈനക്കാർ ഇതിനെ "നാൻ ഹേ ഏർ" എന്നാണു വിളിക്കുന്നത്. തെക്കൻ നദിയിലെ രണ്ടാമത്തെ നക്ഷത്രം എന്നാണ് ഇതിനർത്ഥം. പ്രോസിയോണിനേയും ഗോമൈസേക്കിനേയും ഇതിനു തൊട്ടു പടിഞ്ഞാറായി കിടക്കുന്ന എപ്സിലോൺ കാനിസ് മൈനോറിസിനേയും ചേർത്ത് അവർ തെക്കൻ നദി എന്ന അർത്ഥം വരുന്ന നാൻ ഹേ എന്നാണു വിളിക്കുന്നത്.

എന്നാൽ ഇനി തെക്കൻ നദിയിലെ രണ്ടാമനെ കണ്ടോളൂ.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക