പോസ്റ്റുകള്‍

ജനുവരി, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊച്ചു ഗാലക്സിയിലൊരു വമ്പന്‍ തമോദ്വാരം

ഇമേജ്
credit: NASA      മൂന്നു ടെലിസ്കോപ്പുകള്‍ ഹെനിസ് 2 -10 എന്ന കുള്ളന്‍ ഗാലക്സിക്ക് നേരെ തിരിച്ചു വെച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത് ഒരു ഉഗ്രന്‍ സദ്യ തന്നെയായിരുന്നു. ഹബ്ബ്ള്‍ സ്പേസ് ടെലിസ്കോപ്പ്, ചന്ദ്ര എക്സ്-റെ ഒബ്സര്‍വേറ്ററി, നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററി എന്നിവ ഹെനിസിനു നേരെ തിരിച്ചപ്പോള്‍ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഒരു പുതിയ കവാടം തുറക്കുകയായിരുന്നു. 30 മില്യന്‍ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്‍  വിദ്യുത്-കാന്തിക തരംഗളിലേറി വന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്ന തിരക്കിലാണ് ജ്യോതിശാസ്ത്രജ്ഞര്‍.       ആദിമ പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും തമോഗര്‍ത്തങ്ങളും രൂപം കൊണ്ടത് എങ്ങിനെയായിരുന്നു എന്ന് ഹെനിസ് പഠനത്തില്‍ നിന്നും മനസ്സിലാക്കാം. ഇതിന്റെ കേന്ദ്രത്തില്‍ സൂര്യന്റെ ഒരു മില്യന്‍ മടങ്ങ്‌ ദ്രവ്യമുള്ള ഒരു അതിഘന തമോഗര്‍ത്തവും ഉണ്ട്.       ഇതിന്റെ സവിശേഷമായ പ്രത്യേകത ഗാലക്സികളുടെ കേന്ദ്രഭാഗത്ത് കണ്ടുവരുന്ന ബള്‍ജ് ഇതില്‍ കാണുന്നില്ല എന്നതാണ്. ഗാലക്സികേന്ദ്രങ്ങളില്‍ കാണുന്ന സൂപ്പര്‍മാസ്സീവ് ബ്ലാക്ക്ഹോളുകള്‍ കേന്ദ്രബള്‍ജുകള്‍ ഉണ്ടായതിനു ശേഷമാണ് രൂപം കൊള്ളുന്നതെന്ന

അവസാനം കെപ്ളര്‍ ശിലാഗ്രഹം കണ്ടെത്തി

ഇമേജ്
            ഭൂസമാനഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച കെപ്ളര്‍ ബഹിരാകാശ പേടകം ഉറച്ച പ്രതലത്തോടു കൂടിയ ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കെപ്ളര്‍ 10b എന്നണ്‌ ഈ ഗ്രഹത്തിനു നല്‍കിയിരിക്കുന്ന പേര്‌.        2009 മെയ്‌ മുതല്‍ 2010 ജനുവരി വരെ നീണ്ട വിവര ശേഖരണം വിശകലനം ചെയ്താണ്‌ പുതിയ ഗ്രഹത്തിന്റെ അസ്ഥിത്വം ഉറപ്പിച്ചത്‌. മാതൃനക്ഷത്രത്തിന്റെ (കെപ്ളര്‍ 10) തിളക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ പഠിച്ചാണ്‌ ഗ്രഹസാന്നിദ്ധ്യം തിരിച്ചറിഞ്ഞത്‌. കെപ്ളറിലെ അതീവകൃത്യതയാര്‍ന്ന ഫോട്ടോമീറ്റര്‍ അളവുകളാണ്‌ ഇതിനു സഹായിച്ചത്‌.        ഇത്‌ 0.84 ഭൂദിനം കൊണ്ടാണ്‌ മാതൃനക്ഷത്രത്തെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നത്‌. ബുധനും സൂര്യനും തമ്മിലുള്ള അകലത്തിന്റെ  ഇരുപതില്‍ ഒരു ഭാഗം അകലം മാത്രമാണ്‌ കെപ്ളര്‍ 10b യും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇതുകൊണ്ടു തന്നെ ദ്രവജലവും ജീവനും ഇവിടെ ഉണ്ടായിരിക്കില്ല. ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 4.6 മടങ്ങു വരും. വ്യാസം ഭൂമിയുടെ 1.4 മടങ്ങും. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ചെറിയ സൌരേതര ഗ്രഹവും ഇതു തന്നെയാണ്‌. സാന്ദ്രത ഘന

പെഗസസ്: ആകാശവീഥിയിലെ അശ്വസാന്നിദ്ധ്യം

ഇമേജ്
ഗ്രീക്ക് മിത്തോളജിയിലെ പറക്കുന്ന കുതിരയാണ് പെഗസസ്. ഈ കുതിരയുടെ രൂപം അവര്‍ ആകാശത്തെ നക്ഷത്രങ്ങളില്‍ കാണുകയും ആ നക്ഷത്രഗണത്തിന് പെഗസസ് എന്ന് പേര് നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാത്രി 8 മണിക്ക് ആകാശമദ്ധ്യത്തില്‍ അല്‍പം പടിഞ്ഞാറു മാറി ഈ താരഹയത്തെ കാണാം. ഇതിലെ ആല്‍ഫ(markkab), ബീറ്റ(sheet), ഗാമ(aljenib) നക്ഷത്രങ്ങളും ആന്‍ഡ്രോമീഡയിലെ ആല്‍ഫ(sirah), നക്ഷത്രവും ഒരു ചതുരം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ ഭാരതീയര്‍ ഭാദ്രപദ ചതുരം എന്നാണു വിളിച്ചിരുന്നത്. ഇതിലെ പടിഞ്ഞാറു ഭാഗത്തുള്ള രണ്ടെണ്ണമാണ് പൂരോരുട്ടാതി. കിഴക്കു ഭാഗത്തുള്ള രണ്ടെണ്ണം ഉത്രട്ടാതിയും. ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തിയ സൂര്യസമാന നക്ഷത്രവും (51 pegasi) അന്തരീക്ഷത്തില്‍ ജലബാഷ്പം കണ്ടെത്തിയ സൌരേതരഗ്രഹവും (HD 209458b ) ആദ്യമായി നേരിട്ട് നിരീക്ഷിച്ച സൌരേതരഗ്രഹവും( HR 8799 ) ഈ ഗണത്തിലാണുള്ളത്. M15 എന്ന ഗ്ലോബുലാര്‍ ക്ലസ്റ്റര്‍, NGC 7742 എന്ന ഗാലക്സി എന്നിവ ഇതിലുണ്ട്.       ടോളമിയുടെ 48 ഗണങ്ങളുള്ള  ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന പെഗസസിനെ ആധുനിക നക്ഷത്ര ഗണസഞ്ചയത്തിലും ഉള്‍പെടുത്തി.       ഭാരതീയര്‍ ഭാദ്രപദചതുരത്തെ രാവണന്‍ കട്ടില്‍ എന്നും

പാണീഗ്രഹണം

ഇമേജ്
എന്റെ സുഹൃത്ത് പ്രിയദര്‍ശന്‍ കഴിഞ്ഞ സൂര്യ ഗ്രഹണത്തിനു എടുത്ത ചിത്രം

ശൈശവ പ്രപഞ്ചത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍

ഇമേജ്
           പ്രപഞ്ചത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌. പ്രത്യേകിച്ച് പ്രപഞ്ചത്തിന്റെ ആരംഭകാലത്തെ കുറിച്ച്‌. ആദ്യകാല ദ്രവ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? നക്ഷത്രങ്ങളുടെ ഘടന എങ്ങനെയായിരിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോഴും കൃത്യമായ ഉത്തരമൊന്നും ലഭ്യമല്ല എന്നതാണു യാഥര്‍ത്ഥ്യം. പ്രപഞ്ച വൈജ്ഞാനികത്തിലെ ഈ ഇരുണ്ട മേഖലയില്‍ നിന്നാണ്‌ പ്രത്യാശയുടെ ചില കിരണങ്ങള്‍ തെളിഞ്ഞിരിക്കുന്നത്‌.         ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ ടെലിസ്കോപ്പിലൂടെ നോക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ മുന്നിലേക്കല്ല പിന്നിലേക്കാണ്‌. പതിനായിരം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു വസ്തുവിനെ കണ്ടെത്തി എന്നു പറഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചശകലം കണ്ടെത്തി എന്നണര്‍ഥം. അതിനെ പഠിക്കാന്‍ കഴിഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചം ഏതവസ്ഥയിലായിരുന്നു എന്നു  മനസ്സിലാക്കാന്‍ കഴിയും.      13.7 ബില്ല്യന്‍ വര്‍ഷങ്ങളുടെ ചരിത്രമാണ്‌ ഇപ്പോള്‍ പ്രപഞ്ചത്തിന്‌ കണക്കാക്കിയിട്ടുള്ളത്‌. ഇത്രയും അകലേക്ക്‌ ഇപ്പോഴും ടെലിസ്കോപ്പുകള്‍ അപ്രാപ്യമാണ്‌. ഇത്രയും കാലം അകലെയുള്ള പ്രാപഞ്ചിക

സൌരേതര ഗ്രഹത്തിന്റെ ബഹുവര്‍ണ്ണ ചിത്രം ലഭ്യമായി

ഇമേജ്
              ജ്യോതിശാസ്ത്രത്തില്‍ നിറങ്ങള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്‌. നക്ഷത്രങ്ങളുടെ ഘടന, അന്തരീക്ഷം, താപനില എന്നിവയെ കുറിച്ചു പഠിക്കുന്നത്‌ അവ പുറത്തു വിടുന്ന വിടുന്ന വര്‍ണ്ണവികിരണങ്ങള്‍ ഉപയോഗിച്ചാണ്‌. സൌരേതര ഗ്രഹങ്ങളെ പഠിക്കുമ്പോള്‍ അവ പ്രതിഫലിപ്പിക്കുന്ന പ്രകാശവര്‍ണ്ണങ്ങള്‍ ഉപയോഗിക്കാം. ഗ്രഹങ്ങളിലെ മൂലകങ്ങള്‍ക്കും താപനിലക്കും അനുസരിച്ച്‌ അവ പ്രതിഫലിപ്പിക്കുന്ന പ്രകാശം വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (നിറങ്ങളില്‍) ഉള്ളവയായിരിക്കും.        പക്ഷെ ഇതു വരെയും സൌരേതര ഗ്രഹങ്ങളുടെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു ലഭിച്ചതായി ഒരു സംഘം ശാസ്ത്രജ്ഞര്‍  അറിയിച്ചിരിക്കുന്നു. HD 189733 b എന്ന ഗ്രഹത്തിന്റെ  അള്‍ട്രാ വയലെറ്റ്‌, നീല, പച്ച നിറങ്ങളിലുള്ള ചിത്രങ്ങളാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. സ്പെയിനിലെ നോര്‍ഡിക്‌ ഓപ്ടിക്കല്‍ ടെലിസ്കോപ്പ്‌ (NOD) ഉപയോഗിച്ചാണ്‌ പുതിയ ഇമേജ്‌ എടുത്തിട്ടുള്ളത്‌. ഇനി സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

കൊച്ചു കത്രീന്‍ സൂപ്പര്‍നോവ കണ്ടെത്തി.

ഇമേജ്
      പത്തു വയസ്സു മാത്രം പ്രായമുള്ള കത്രീന്‍ അറോറ ഗ്രേ ഒരു സൂപ്പര്‍ നോവ കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഒരു സൂപ്പര്‍ നോവ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിപ്പോള്‍ കത്രീന്‍. 2010ലെ അവസാന സന്ധ്യയില്‍ എടുത്ത UGC 3378 എന്ന ഗാലക്സിയുടെ ചിത്രം വിശകലനം ചെയ്ത്‌ 2011 ജനുവരി 2 നാണ്‌ പുതിയ സൂപ്പര്‍നോവ കണ്ടെത്തിയത്‌.        സൂര്യനെക്കാള്‍ വളരെ വലിയ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച്‌ അവസാനിക്കുന്നതാണ്‌ സൂപ്പര്‍നോവ. ഈ സമയത്ത്‌ അത്‌ വളരെ ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജവികിരണങ്ങള്‍ പുറത്തു വിടുന്നതു മൂലം കൂടുതല്‍ തിളക്കത്തില്‍ കാണുന്നു. ഒരു നക്ഷത്രം പെട്ടെന്നൊരു ദിവസം കൂടുതല്‍ തിളങ്ങുന്നതായി കാണുകയോ നക്ഷത്രശൂന്യമായ ഒരു ഭാഗത്ത്‌ പുതിയൊരു നക്ഷത്രം പ്രത്യക്ഷപ്പെടുകയോ ചെയ്യുമ്പോഴാണ്‌ സൂപ്പര്‍ നോവയെ തിരിച്ചറിയുന്നത്‌. ഈ തിളക്കം അധികകാലം നിലനില്‍ക്കുകയില്ല. വിദൂരസ്ഥ ഗാലക്സികളിലെ സൂപ്പര്‍നോവകളെ തിരിച്ചറിയുന്നത്‌ വ്യത്യസ്ത സമയങ്ങളിലെടുത്ത ചിത്രങ്ങളില്‍ ഈ പ്രതിഭാസം കാണുമ്പോഴാണ്‌. ഇങ്ങനെയാണ്‌ കൊച്ചു കത്രീന്‍ പുതിയ സൂപ്പര്‍നോവയെ

കാസിയോപ്പിയ വീഞ്ഞിന്റെ റാണി

ഇമേജ്
       ഇപ്പോള്‍  വടക്കന്‍ മാനത്ത്‌ കാണാന്‍ കഴിയുന്ന മനോഹരമായ ഒരു നക്ഷത്ര ഗണമാണ്‌ കാസിയോപ്പിയ. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞന്‍ ടോളമി തയ്യാറാക്കിയ 48 ഗണങ്ങളുടെ ലിസ്റ്റില്‍ കാസിയോപ്പിയയുമുണ്ടായിരുന്നു. ഇതിനെ ഇപ്പോള്‍ ആകാശത്തിന്റെ വടക്കു ഭാഗത്ത്‌ W ആകൃതിയില്‍ കാണാം. ഇതിലെ 'a' നക്ഷത്രത്തിന്‌ 300  മില്യന്‍ വര്‍ഷം പ്രായമുണ്ട്‌. മാത്രമല്ല ഇത്‌ ശക്തമായ ഒരു റേഡിയോ വികിരണ സ്രോതസ്സു കൂടിയാണ്‌. 1990  ല്‍ ചന്ദ്ര എക്സ്‌-റേ ഓബ്സര്‍വേറ്ററി എടുത്ത ആദ്യത്തെ ഇമേജ്‌ ഈ നക്ഷത്രത്തിണ്റ്റേതായിരുന്നു. M 52, M 103  എന്നീ രണ്ടു ഓപ്പണ്‍ ക്ളസ്റ്ററുകള്‍ ഈ ഗണത്തുലുണ്ട്‌. ഒരു ടെലിസ്കോപ്പിലൂടെ ഇവയെ കാണാം. 

ഇതുവരെ

കൂടുതൽ‍ കാണിക്കുക