പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെർസിവറൻസ് ചൊവ്വയിലെത്താറായി

ഇമേജ്
നാസയുടെ മാർസ് 2020 പെർസെവെറൻസ് റോവർ ദൗത്യം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേഉള്ളു. സെക്കന്റിൽ 2.5 കി.മീറ്റർ വേഗത്തിൽ പെർസിവറൻസ് ചൊവ്വയോട് അടുത്തു കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഏറ്റവും വലിയതും, ഭാരം കൂടിയതും, ഏറ്റവും വൃത്തിയുള്ളതും, ഏറ്റവും നൂതനവുമായ ആറ് ചക്രങ്ങളുള്ള ഈ പേടകം ചൊവ്വയിലെ പുരാതന ജീവിതത്തിന്റെ അടയാളങ്ങൾക്കായി ജെസെറോ ഗർത്തത്തിൽ തിരയുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. 1965 ജൂലൈയിൽ മാരിനർ 4ന്റെ പറക്കൽ മുതലാണ് നാസ അതിന്റെ ചൊവ്വ പര്യവേക്ഷണം ആരംഭിക്കുന്നത്. അതിനുശേഷം രണ്ട് ഫ്ലൈബൈകളും, വിജയകരമായ ഏഴ് ഓർബിറ്ററുകളും, എട്ട് ലാൻ‌ഡറുകളും വിക്ഷേപിക്കുകയുണ്ടായി അവയിൽ നിന്നും ലഭിച്ച അറിവുകളെല്ലാം തന്നെ പെർസിവറൻസിന്റെ രൂപകല്പനയിൽ സഹായകമായിട്ടുണ്ട്. ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുക മാത്രമല്ല, ഭൂമിയിലെയും മറ്റു ഗ്രഹങ്ങളിലെയും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും പെർസിവറൻസിന്റെ കണ്ടെത്തലുകൾ സഹായിക്കും. പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങൾ തിരയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമായാണ് ജെസെറോ ക്രേറ്റർ പരിഗണിക്