പോസ്റ്റുകള്‍

പോളക്സ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോളക്സ് - അവർക്കു പുണർതം

ഇമേജ്
കാസ്റ്ററിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആറെണ്ണത്തിനെ ഒന്നായി കാട്ടുന്ന ആ സുന്ദരരൂപത്തെ നിങ്ങൾ നോക്കിയിരുന്നു എങ്കിൽ അതിനടുത്തു കിടക്കുന്ന കുറച്ചു കൂടി തിളക്കം കൂടിയ ഒരു ചുവന്ന നക്ഷത്രത്തേയും നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല. ഇതാണ് പോളക്സ്. മിഥുനത്തിന്റെ (Gemini) കഥയിലെ ഇരട്ടസഹോദരന്മാരിൽ ഒരാൾ. മിഥുനം രാശിയിലെ ഏറ്റവും കൂടുതൽ തിളക്കമുള്ള നക്ഷത്രമാണെങ്കിലും ബെയറുടെ പേരിടീലിൽ ബീറ്റ ജമിനോറം എന്ന പേരാണ് കിട്ടിയത്. ഇതിനെ കുറിച്ച് കാസ്റ്ററിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ഉത്തരേന്ത്യക്കാർ പോളക്സിനെയാണ് പുണർതം അഥവാ പുനർവസു എന്നു വിളിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മിഥുനത്തിലെ കാസ്റ്റർ , പോളക്സ് എന്നിവയും കാനിസ് മൈനറിലെ പ്രോസിയോൺ , ഗോമൈസെ എന്നിവയും കാനിസ് മേജറിലെ സിറിയസ്സും മിർസാമും ചേർന്നതാണ് പുണർതം. ഇവയെല്ലാം ചേർത്താൽ ഒരു തോണിയുടെ ആകൃതി കിട്ടും. പുണർതം തോണി പോലെ എന്നൊരു ചൊല്ലുണ്ട്. അതല്ല കാസ്റ്റർ, പോളക്സ് എന്നിവ ചേർന്നതാണ് പുണർതം എന്ന അഭിപ്രായമുള്ളവരുമുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 34 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിച...

മിഥുനം - ആകാശത്തിലെ ഇരട്ടകൾ

ഇമേജ്
 ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ , അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്. ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ്  എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ ...