പോസ്റ്റുകള്‍

ജനുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണാന്‍

ഇമേജ്
ഭൂമിയില്‍ നിന്ന് ആകാശത്തേക്കു നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമേറിയ മനുഷ്യനിര്‍മ്മിത വസ്തുവാണ് ഐഎസ്എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം . ഭൂമിയുടെ പരിമിതികളില്‍ നിന്നും മാറിനിന്നുകൊണ്ട് പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരു വലിയ ഗവേഷണശാലയാണ് ഇത് . 1998 നവംബറിലാണ് നിലയത്തിന്റെ ആദ്യഘടകം സര്യാ വിക്ഷേപിക്കപ്പെടുന്നത് . 2000 നവംബറില്‍ ആദ്യത്തെ ശാസ്ത്രസംഘം അവിടെയെത്തി . വീണ്ടും ഒരു വര്‍ഷം കൂടി വേണ്ടി വന്നു നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ . 1000 മണിക്കൂറെടുത്ത 127 ബഹിരാകാശ നടത്തങ്ങള്‍ വേണ്ടി വന്നു ഇതിന് . ഈ ദൗത്യത്തിന്റെ ആലോചനാഘട്ടത്തില്‍ തന്നെ ഇതിന്റെ വലിപ്പത്തെ കുറിച്ചും ഭൂമിയില്‍ നിന്നുള്ള കാഴ്ചയെ കുറിച്ചും ഉള്ള കൗതുകങ്ങള്‍ പങ്കുവെച്ചു തുടങ്ങി . ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും പ്രചാരത്തിലില്ലാത്ത ആ കാലത്തും വായിച്ചും പറഞ്ഞും ഇതു പ്രചരിച്ചു . നക്ഷത്രങ്ങള്‍ക്കിടയിലൂടെ ബഹിരാകാശ നിലയം പറന്നു പോകുന്നതു കാണാന്‍ രാത്രികളില്‍ മാനത്തേക്കു കണ്‍പാര്‍ത്തു . ഏകദേശം ശുക്രനോളം തിളക്കത്തില്‍ ആകാശത്തിലൂടെ എന്തെങ്കിലും നീങ്ങുന്നുണ്ടോ എന്നു നോക്കി