പോസ്റ്റുകള്‍

തവിട്ടുകുള്ളന്മാർ. എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇതാ ഒരു തണുത്ത നക്ഷത്രം!

ഇമേജ്
     എന്നു പറഞ്ഞാൽ ഒരു നക്ഷത്രമല്ല. തണുത്തു പോയാൽ നക്ഷത്രമാവില്ലല്ലോ. അപ്പോൾ നക്ഷത്രം പോലെ ഒരു വസ്തു എന്നു പറയാം. ജ്വലന ശേഷിയില്ലാത്ത ഇത്തരം പദാർത്ഥങ്ങളെ തവിട്ടു കുള്ളന്മാർ എന്നു പറയും. അണുകേന്ദ്രസംലയനം നടത്താനാവശ്യമായ പിണ്ഡം സംഭരിക്കാനാവാത്തതു കൊണ്ട് സ്വയം ജ്വലിക്കാനാവാതെ പോയ ഹതഭാഗ്യനക്ഷത്രങ്ങളാണിവ. ഇവയിൽ തന്നെ ഏറെ തണുത്ത വിഭാഗമാണ്  Y സ്പെക്ട്രം ഗ്രൂപ്പിൽ വരുന്നവ. (Y dwarfs). ഇവക്കിടയിൽ നിന്നാണ് വളരെ കുറഞ്ഞ താപനിലയുള്ള ചിലരെ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ താപനില എന്നു ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡ്! നമ്മുടെ ശരീരതാപത്തോളം!!      വളരെ കാലമായി ബഹിരാകാശ ശാസ്ത്രജ്ഞർ ഇവയെ തെരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  WISE ദൂരദർശിനി ഉപയോഗിച്ചാണ് ഇതു സാധ്യമായത്. ആറെണ്ണത്തിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇവയെ നിരീക്ഷിക്കുക അസാധ്യമാണ്. തരംഗദൈർഘ്യം കൂടിയ ഇൻഫ്രാ റെഡ് പ്രകാശമുപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.       ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താൽപര്യമുണർ...

പരാജിതതാരകമേ നിന്നിലുണ്ടോ ജീവന്റെ തുണ്ടുകൾ?

ഇമേജ്
       ഭൌമേതര ജീവനെ കുറിച്ചുള്ള ആകാംക്ഷകൾ എന്നും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ഇപ്പോൾ പുതിയൊരു ആശയവുമായി വന്നിരിക്കുകയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വിയോറൽ ബാദെസ്ക്യു. തവിട്ടുകുള്ളന്മാരിലും ഒഴുകുന്ന ഗ്രഹങ്ങളിലും ഭൂമിയിലേതിൽ നിന്നും വ്യത്യസ്തമായ ഇനത്തിലുള്ള ജീവൻ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം.      അണുകേന്ദ്രപ്രതിപ്രവർത്തനം നടത്താ‍നാവശ്യമായ ദ്രവ്യത്തെ സമാഹരിക്കാനാവാത്തതു കൊണ്ട് ഒരു നക്ഷത്രമാകാൻ കഴിയാതെ പോയ പ്രപഞ്ചവസ്തുക്കളാണ് തവിട്ടുകുള്ളന്മാർ(brown dwarf). ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലാണ് ഇവയുടെ സ്ഥാനം. രൂപം കൊണ്ട കാലത്തു തന്നെ മാതൃനക്ഷത്രത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നക്ഷത്രാന്തരീയ മേഖലയിൽ അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളാണ് ഒഴുകുന്ന ഗ്രഹങ്ങൾ. ഇവയിൽ രാസ‌ഈഥൈനിന്റെ സമുദ്രം തന്നെ കണ്ടേക്കാമെന്നാണ് ബാദെസ്ക്യു പറയുന്നത്. ഭൂമിയിലെ ജലാധിഷ്ഠിത ജീവനിൽ നിന്നു വ്യത്യസ്തമായ ഇനം ജീവകണങ്ങൾ ഈ ഈഥൈൻ സമുദ്രത്തിൽ ഉണ്ടാകുമത്രെ. 2010 ആഗസ്തിലെ...