ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്
കടപ്പാട്; Birger Rasmusse n മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു. ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്