പോസ്റ്റുകള്‍

സൂപ്പർമൂൺ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൂപ്പർ മൂൺ പ്രതിഭാസവും സുനാമിയും

ഇമേജ്
       ലോകം പുതിയൊരു ഭയത്തിന്റെ മുകളിലാണിപ്പോൾ. മാർച്ച് 19 എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നാണു പറയുന്നത്. അതിന്റെ മുന്നോടിയാണ് ജപ്പാനിലെ സുനാമി എന്നും വാർത്തകൾ. ഇപ്പോഴേ ഇങ്ങനെയായാൽ പത്തൊമ്പതാം തിയ്യതി എന്തായിരിക്കും അവസ്ഥ? ഭയപ്പെടാൻ ഇതിലും അധികം എന്തെങ്കിലും വേണോ?      യഥാർത്ഥത്തിൽ എന്താണ് സൂപ്പർ മൂൺ? സൂപ്പർ മൂണും ഭൂകമ്പവും തമ്മിലെന്താണ് ബന്ധം? റിച്ചാർഡ് നോളെ എന്ന ഒരു ജ്യോതിഷിയാണ് സൂപ്പർ മൂൺ(super moon) ആശയം മുന്നോട്ടു വെക്കുന്നത്. ഇതിന് ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ചന്ദ്രൻ ഭൂമിയോടടുക്കുന്ന ദിവസം തന്നെ പൌർണ്ണമിയും വരുന്നതിനെയാണ് നോളെ സൂപ്പർ മൂൺ എന്നു വിശേഷിപ്പിച്ചത്. അന്നേ ദിവസം ചന്ദ്രനെ സാധാരണ കാണുന്നതിനെക്കാൾ അല്പം കൂടി വലുപ്പത്തിൽ കാണാൻ കഴിയും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ കൂടുതലായുണ്ടാ‍വും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ മാസം പത്തൊമ്പതാം തിയ്യതിയിലെ പൌർണ്ണമി ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസമായതിനാൽ അന്ന് വൻ‌ദുരന്തങ്ങൾ ഉണ്ടാകുമത്രെ.      ചന്ദ്രന്റെ ഭ്രമണപഥം ദീ...