വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.
Image credit: NASA/JPL-Caltech വാൽനക്ഷത്രങ്ങൾ ധാരയായി വന്നുവീഴുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. എന്തു രസമായിരിക്കും അല്ലേ! അത്തരമൊരു സംഗതി നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിരിക്കുന്നു. ഇവിടെയൊന്നുമല്ല. അങ്ങു ദൂരെ ഏകദേശം 60 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈറ്റാ കൊർവി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലാണ് വാൽനക്ഷത്രങ്ങൾ തുടർച്ചയായി പതിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങ...